ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/അതി ഭീകരൻ.

Schoolwiki സംരംഭത്തിൽ നിന്ന്
അതി ഭീകരൻ.... കൊറോണ

2020ൽ ലോകത്താകെ പിടിച്ചു കുലുക്കിയ ഭീകരമായ ഒരു മഹാ മാരിയാണ് കോവിഡ് 19.ആ ഭീകരമായ വൈറസ് കാരണം എല്ലാം അടച്ചിട്ടു. ആരാധനാലയങ്ങളും കച്ചവട സ്ഥാപനങ്ങളും വിദ്യാലയങ്ങളും വ്യവസായ ശാലകളും തുടങ്ങി എല്ലാ മേഖലകളും ലോക്കഡൗണിലായി.
എല്ലാവരും ഇപ്പോൾ അതീവ ജാഗ്രതയോടെ ഇരിക്കുകയാണ്.
പുറത്തിറങ്ങാൻ കഴിയാതെ കൂട്ടിലിട്ട മൃഗങ്ങളെ പോലെ കഴിയുന്നു. ഇപ്പോഴാണ് നമ്മൾ കൂട്ടിലിട്ടു വളർത്തുന്ന ജീവികളുടെ അവസ്ഥ എന്റെ മനസ്സിലേക്ക് എത്തിയത്. അതിഭീകരം തന്നെ. ഇനി എന്നാണാവോ നമ്മൾക്ക് ഇതിൽ നിന്നും ഒരു മോചനം ലഭിക്കുക ?.
സ്കൂൾ തുറക്കുമ്പോഴെങ്കിലും ഇതൊക്കെ മാറി നല്ല രീതിയിലേക്ക് ആയാൽ മതിയായിരുന്നു. എന്നാലല്ലേ എന്റെ കൂട്ടുകാരെയൊക്കെ എനിക്കൊന്നു കാണാനെങ്കിലും കഴിയൂ...
ഈ ഒറ്റപ്പെടലിന്റെ ലോകത്തു നിന്നും പെട്ടെന്ന് മോചനമുണ്ടാകണേ എന്ന് ഞാൻ ദൈവത്തോട് എന്നും പ്രാർത്ഥിക്കുന്നു..

അഫ്ര ഫിൽഹ
4 A ജി.എം.എൽ.പി.എസ് ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം