കരയുന്നിതാ പ്രകൃതി തൻ പൈതൽ
പിടയുന്നിതാ പ്രകൃതി തൻ ജീവൻ
ഈ ശ്വാസ വായുവും ഈജീവ ജലവും
ഇവ്വിധം മലിനമാക്കിയീ മാനവർ !!
കളകളമൊഴുകിയ കാട്ടരുവികൾ
കരയുന്നു,പിടയുന്നു,മരണപ്പെടുന്നു !! മാലിന്യമായ് മാറുന്നു പ്രകൃതി ഇന്ന്
മാലിന്യം ആകുന്നു മനുഷ്യ മനസ്സ് മണ്ണിനെ മലിനമാക്കുമീ കരങ്ങൾ ഭൂമി തൻ നന്മയ്ക്കായ് കരുതിടാം പ്രകൃതി തൻ പുഞ്ചിരി കാത്തിടാം.
$