കൊറോണ വൈറസ്…..
ലോകം മുഴുവൻ ജാഗ്രതയിലാണേ
കൊറോണ എന്ന വൈറസുണ്ടേ....
രാജ്യത്തെങ്ങും കൊറോണയുണ്ടേ...
അതിജീവനമത് പ്രയാസമാണേ
കൊറോണയെ നീക്കം ചെയ്യാൻ
സാനിറ്റെസറോ സോപ്പോ വച്ച്
കൈ കഴുകേണം 20 സെക്കന്റ്
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
വായും മൂക്കും പൊത്തേണം
നമ്മുടെ സർക്കാരിന്റെ പ്രവർത്തനം
അഭിമാനിക്കാം നമ്മുക്ക്
രാവും പകലും ജോലി ചെയ്യും
പോലീസുകാരെ അഭിവാദ്യങ്ങൾ
മഹത്തരമായൊരു സേവനം ചെയ്യും
മാലാഖമാരവർ നേഴ്സുമാർ
എല്ലാവരും പ്രയത്നിക്കയാണേ
ഓരോ ജീവനും രക്ഷിക്കാൻ
ഒറ്റക്കെട്ടായ് കൈകോർക്കാം
കൊറോണ എന്ന വൈറസിനെതിരെ!