എം ടി എം എച്ച്.എസ്സ് എസ്സ്. പാമ്പാക്കുട/അക്ഷരവൃക്ഷം/ പരിസ്ഥിതിയെ രക്ഷിക്കൂ
പരിസ്ഥിതിയെ രക്ഷിക്കൂ
ഭൂമിയിൽ മനുഷ്യന്റെ നിലനിൽപ്പുതന്നെ പ്രകൃതിയെ ആസ്പദമാക്കിയാണ്.പ്രകൃതി എന്ന അമ്മ നമുക്ക് നൽകിയിരിക്കുന്ന സ്നേഹം അതിലെ സകല വൈവിധ്യങ്ങളും പുഴകൾ,കാടുകൾ,മരുഭൂമി,സമുദ്രം ഇങ്ങനെ എണ്ണമില്ലാത്ത വൈവിധ്യങ്ങളാൽ സമൃദ്ധമാണ് നമ്മുടെ പ്രകൃതി . വാക്കുകൾക്ക് അതീതമാണ് പ്രകൃതി എന്ന അമ്മയുടെ സ്നേഹം. ആ സ്നേഹത്തിന് പകരമായി തിരിച്ചുകൊടുക്കാൻ കഴിയുന്ന ഒന്നേ ഒള്ളു അത് പ്രകൃതിയെ സംരക്ഷിക്കുക എന്നതാണ്. നാം നമ്മുടെ പ്രകൃതിയെ എത്രത്തോളം സംരക്ഷിക്കുന്നു എന്ന് ചിന്തിക്കേണ്ടതും തിരിഞ്ഞുനോക്കേണ്ടതുമായ ഒരു മുഖ്യവിഷയമാണ്. ഇന്ന് മനുഷ്യർ തന്റെ സ്വാർത്ഥലാഭത്തിനുവേണ്ടി ഫ്ലാറ്റ് സമുച്ഛയങ്ങളും ,ഇന്റസ്ട്രീകളും കെട്ടിപ്പടുത്തുകയാണ്. ആ നിമിഷവും നാം അറിയാതെ പോകുന്ന ഒന്നുണ്ട് പ്രകൃതി എന്ന അമ്മയുടെ തേങ്ങൽ. എല്ലാം സഹിച്ച് ആ അമ്മ വീണ്ടും നമ്മെ സ്നേഹിച്ചു. പക്ഷെ പ്രകൃതിയുടെ ശ്വാസകോശമാകുന്ന കാടുകളെ നാം നശിപ്പിച്ചു.അതിന്റെ വൃക്ഷങ്ങളെ നാം നമ്മുടെ സ്വാർഥലാഭത്തിനു വേണ്ടി മുറിച്ചുമാറ്റി. പ്രകൃതി എന്ന അമ്മ ഇതെല്ലാം സഹിച്ച് നമ്മെ വീണ്ടും സ്നേഹിച്ചത് തന്റെ മാർവിടത്തിലെ വെള്ളം നമുക്ക്നൽകിക്കൊണ്ടായിരുന്നു. നാം അതിനേയും മലിനമാക്കി. ഫാക്ടറികളി ലെ മാലിന്യവും ,പ്ളാസ്റ്റിക്കും മനുഷ്യവിസർജനമാലിന്യവും നാം കായലുകളിലേക്കും പുഴകളിലേക്കും തള്ളി. അങ്ങനെ പ്രകൃതിയുടെ മടിത്തട്ടിൽ വസിച്ചിരുന്ന മത്സ്യങ്ങളേ യും നാം ശ്വാസംമുട്ടിച്ചു.അവിടേയും നാം മറന്ന ഒന്നുണ്ട് . മനുഷ്യനേപ്പോലേതന്നെ ജീവിക്കാൻ അവകാശമുള്ളവയാണ് ജീവജാലങ്ങളും എന്ന്.അവിടേയും മനുഷ്യന്റെ അത്യാഗ്രഹം തീർന്നില്ല. നാം പുഴയിലെ മണൽ വാരി ,ഖനനം നടത്തി അങ്ങനെ എന്തെല്ലാം......മനുഷ്യബുദ്ധി സകലതിലും മീതെയാണെന്നുള്ളതിന് ഉദാഹരണമായിരുന്നു സാങ്കേതികവിദ്യകളുടെ വികസനം . അവിടെയും നാം പ്രകൃതി യെ മലിനമാക്കി . വാഹനങ്ങളിൽ നിന്നു വരുന്ന പുക , പ്ളാസ്റ്റിക് ഉൽപ്പാദനം , എ സി , റഫ്റിജ റേറ്റർ എന്നിവയിൽ നിന്നു വരുന്ന സി എഫ് സി പോലുള്ള വാതകങ്ങൾ ഭൂമിയുടെ വസ്തൃമായ ഓസോ ൺ പാളിയ്ക്കു പോലും വിള്ളൽ ഏകി . ഇതെല്ലാം സഹിച്ച പ്രകൃതി എഴുന്നേറ്റത് താണ്ഢവമാടിയ ഭ ദ്രകാളിയെപ്പോലെയായിരുന്നു . ഈ കഴിഞ്ഞുപോയ കാലങ്ങളിൽ നാം നേരിട്ടതും അതു തന്നെയായിരുന്നു . പ്രളയം, ഉരുൾപൊട്ടൽ,ചുഴലിക്കാറ്റ് എന്നിവ അതിൽ ചിലതു മാത്രം . അതിൽ അനേകർ ദുരിതം അനുഭവിച്ചു. അനേകർ നമ്മെ വിട്ടു പിരിഞ്ഞു . ഇതാ സമയം അടുത്തിരിക്കുന്നു . നമ്മുടെ പ്രകൃതിയെ നമ്മളാണ് സംരക്ഷിക്കേണ്ടത് . അതിന്റെ മുന്നോടിയായിട്ടാണ് നമ്മുടെ സർക്കാർ പ്ളാസ്റ്റിക് നിരോധനവും എക്കോഫ്രണ്ട്ലിയായ വസ്തുക്കളുടെ ഉൽപ്പാദനവും പ്രോത്സാഹിപ്പിക്കു ന്നത് . പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മ പ്പെടുത്തുവാൻ വേണ്ടിയാണ് ഐക്യരാഷ്ടൃസഭ 1972 മുതൽ പരിസ്ഥിതി ദിനം ആചരിക്കുന്നത് .നമുക്ക് കൈകോർക്കാം . ഒരു മരം മുറിച്ചാൽ നൂറ് മരം നടണം എന്ന് പഠിപ്പിച്ചത് പ്രാവർത്തികമാക്കാം .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |