മുറ്റത്തുണ്ടൊരു പൂന്തോട്ടം
ഞാൻ നാട്ടു നനച്ചൊരു പൂത്തോട്ടം
തെച്ചി, മുല്ല ,പിച്ചകംമങ്ങനെ
പൂക്കൾ നിറഞ്ഞൊരു പൂന്തോട്ടം
പൂമരമാകെ പൂത്തുമ്പികളും
അഞ്ചിതമേറും പൂമ്പാറ്റകളും
പാട്ടുകൾ പാടി പൂങ്കിളികൾ
മധുരം നുകരാനെത്തുന്നു
എന്തൊരുമേളം എന്തൊരു ചന്തം
സുന്ദരം എന്നുടെ പൂന്തട്ടം