ടാഗോർ മെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

മാനവരാശിക്ക് ഭീഷണി ആയി ഒരു മഹാമാരി ലോകമെമ്പാടും വ്യാപിച്ചിരിക്കുകയാണ്.ലോകത്തിലെ ഇരുന്നൂറോളം രാജ്യങ്ങളിൽ ഈ മഹാമാരി പടർന്നുപിടിച്ചു കഴിഞ്ഞു.കെറോണ അഥവാ കോവിഡ് 19 എന്നാണ് ഈ മഹാമാരിയുടെ പേര്.ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് ഈ രോഗം സ്ഥിരീകരിച്ചത്.പിന്നീട് അത് കാട്ടുതീ പോലെ പടർന്നു. ചൈനയിൽ ആയിരങ്ങളുടെ ജീവനെടുത്ത് മറ്റ് രാജ്യങ്ങളിലേക്കും പടർന്നു.ഈ രോഗത്തിന്റെ തീവ്രത കാര്യമായി എടുക്കാതെ വൻ രാജ്യങ്ങൾ ഇപ്പോൾ വൻദുരിതം അനുഭവിക്കുകയാണ്. ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രമായ അമേരിക്കയിലാണ് ഈ രോഗം വൻ നാശം വിതച്ചുകൊണ്ടിരിക്കുന്നത്.

നമ്മുടെ രാഷ്ട്രത്തിലും ഈ മഹാമാരി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.എന്നാൽ നമ്മുടെ രാജ്യം ഈ രോഗത്തിന്റെ വ്യാപനം മുൻകൂട്ടി കണ്ട് പ്രവർത്തിച്ചതിനാൽ അമേരിക്ക പോലുള്ള രാജ്യങ്ങളിലെ വ്യാപനം ഇവിടെ തടയാൻ കഴിഞ്ഞു.എങ്കിലും ചില സംസ്ഥാനങ്ങളിൽ കോവിഡ് 19 ദുരന്തം വിതച്ചുകൊണ്ടിരിക്കുന്നു.ഇപ്പോൾ നമ്മുടെ രാജ്യത്തും മരണ സംഖ്യ ആയിരത്തിനോടടുത്തു.എന്നാൽ ലോകം മുഴുവൻ ഈ മഹാദുരിതത്തിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴും നമുക്ക് ആശ്വസിക്കാം.നമ്മുടെ കൊച്ചു കേരളം ഈ രോഗത്തെ നേരിട്ട രീതി ലോക ശ്രദ്ധ ആകർഷിക്കുകയാണ്.ലോകം നമ്മുടെ സംസ്ഥാനത്തെ മാതൃകയാക്കുകയാണിപ്പോൾ.ഇന്ത്യയിൽ തന്നെ കോവിഡ് രോഗം ആദ്യം സ്ഥിതീകരീച്ചത് നമ്മുടെസംസ്ഥാനത്താണ്.എന്നാൽ നമ്മുടെ സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും പ്രയത്നം കൊണ്ട് ഈ രോഗത്തെ ഒരു പരിധിവരെ പിടിച്ചുകെട്ടാൻ നമുക്ക് കഴിഞ്ഞു.

നമ്മുടെ നാട്ടിൽ രോഗം പിടിപെടുന്നവരേക്കാൾ കൂടുതൽ രോഗമുക്തി നേടിക്കൊണ്ടിരിക്കുന്നു.മരണസംഖ്യ വളരെ കുറവാണ്.പ്രായമായവരും വിദേശികളും വരെ നിരവധിപേർ രോഗമുക്തരായി.ഈ നേട്ടങ്ങൾക്കിടയിൽ നമ്മൾ നന്ദിയോടെ ഓർക്കേണ്ട ചിലരുണ്ട്.സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർ.പിന്നെ നമ്മുടെ നിയമപാലകർ.ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഈ രോഗത്തെ ചെറുത്തുതോൽപ്പിക്കാൻ രണ്ട് വഴികൾ മാത്രമേയുള്ളൂ.ഒന്ന് ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക.രണ്ട് സാമൂഹിക അകലം പാലിക്കുക.ഈ ഏപ്രിൽ മാസം തെയ്യങ്ങളുടെയും ആഘോഷങ്ങളുടെയും മാസമാണ്.അവധിക്കാലവും ഉത്സവങ്ങളുംഇനിയും വരും.നല്ല ഒരു നാളേയ്ക്ക് വേണ്ടി ഈ അവധിക്കാലം നമ്മുടെ പ്രിയപ്പെട്ടവരുടെ കൂടെ വീട്ടിൽ ആഘോഷിക്കാം.ഈ മഹാമാരിയെ ചെറുത്തുതോൽപ്പിക്കുവാൻ നമുക്ക് ഒന്നായി പ്രവർത്തിക്കാം.

Stay home, Stay safe


ശ്രീചന്ദന പി എം
8E ടാഗോർ മെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം