ഉള്ളടക്കത്തിലേക്ക് പോവുക

ജി. എച്ച് എസ്. എസ്. പരപ്പ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്


കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ മലയോരത്തായി സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട ഗ്രാമമാണ് എന്റെ ഗ്രാമം പരപ്പ

ഒടയഞ്ചാൽ-ചെറുപുഴ റോഡിൽ ഒടയഞ്ചാലിനും വെള്ളരിക്കുണ്ടിനുംമിടയിൽ പരപ്പ സ്ഥിതി ചെയ്യുന്നു. കിനാനൂർ-കരിന്തളം പഞ്ചായത്തിലെ ഒരു പ്രധാന വ്യവസായിക കേന്ദ്രം ആണ് പരപ്പ.2009ൽ പരപ്പ ഒരു ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു.

വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾ,ആയുർവേദ അലോപ്പതി ആശുപത്രികൾ, പ്രധാനപ്പെട്ട ഭരണനിർവഹണ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ തുടങ്ങിയവ പരപ്പയെ ജനവാസയോഗ്യമാക്കുന്നതിലെ മുഖ്യഘടകങ്ങളാണ്.

നിരവധി കച്ചവടസ്ഥാപനങ്ങളും വ്യാപാരകേന്ദ്രങ്ങളും പരപ്പയിൽ സ്ഥിതി ചെയ്യുന്നു. ഗതാഗത സൗകര്യങ്ങളുടെ ലഭ്യത പരപ്പയുടെ മറ്റൊരു സവിശേഷതയാണ്.