അകത്തിരിക്കാം അകത്തിരിക്കാം
ലോകത്തെയാകെ വിഴുങ്ങാൻ കൊതിക്കുന്ന
രാക്ഷസനിൽ നിന്നും രക്ഷ നേടാൻ
ഓരോ ദിവസവും ഓരോ മണിക്കൂറും
പൊലിയുന്നു ജീവൻ തുടിപ്പെങ്ങും
അന്യനാട്ടിൽ നിന്നന്യനാട്ടിലേക്ക്
വിതച്ചൊരു വിത്താണിതെന്നുമാത്രം
മലയാളക്കരവരെ എത്തിയ ഭീകരൻ
തെല്ലൊന്നു പതറിയിരിക്കുന്നു
പലതരം പാഠങ്ങൾ പ്രളയവും നിപ്പയും
പഠിപ്പിച്ചിരുന്നയീ കേരളത്തെ
സ്നേഹവും കരുതലും പാഠങ്ങളും നെഞ്ചിലേറ്റി
അതിജയിക്കും വരെ പോരാടാം
ഭീകരസത്വമാം നിൻറെ മുമ്പിൽ
പതറില്ല തളരില്ല നമ്മളാരും
പതറില്ല തളരില്ല നമ്മളാരും