എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്/അക്ഷരവൃക്ഷം/മലിനം സകലവും മലിനം...

മലിനം സകലവും മലിനം...

ദൈവം തന്നൊരു പരിസ്ഥിതി
ഇന്നത് വെറുമൊരു പരിതാപ-സ്ഥിതി
മലിനം മലിനം സകലവും മലിനം
പച്ചപ്പു നിറഞ്ഞൊരു നാട്
എന്നാൽ ഇന്നിതാ കുളങ്ങൾ വറ്റി
വയലു നികത്തി കുന്നിടിച്ചു
മരങ്ങൾ മുറിച്ചു മഴ മങ്ങി വേനലുദിച്ചു
ചപ്പുചവറുകൾ മാലിന്യങ്ങൾ
കുന്നിനു കുന്നിനു വഴിയരികിൽ
റോഡുകൾ നിറയെ വാഹനങ്ങൾ
നിരനിരനിരയായ് നീങ്ങുമ്പോൾ
ഉയരുന്നിതാ മാലിന്യം
വായുവിലതാ പുകമറയായ്
മലിനം മലിനം സകലവും മലിനം

സഞ്ജയ് ജിത്ത്
3 B എൽ.എം.എസ് എൽ.പി.എസ് പനച്ചമൂട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത