അന്നൊരു നാളിൽ കൊറോണയെത്തി
കേരളത്തിൽ അവിടവിടായ്
എവിടെ എവിടെ ആൾക്കാരെവിടെ
കൊറോണ അലഞ്ഞു വഴി നീളെ
വീട്ടിൽ ഒളിച്ചു നാട്ടാരെല്ലാം
കാവൽ നിന്നു പോലീസും
നഴ്‌സുമാരും ഡോക്ടർമാരും
അങ്കംവെട്ടി കൊറോണയുമായി
സോപ്പും വെള്ളവും മാസ്‌കും കൂടി
അകറ്റിനിർത്തി കൊറോണയെ
എല്ലാരുംകൂടൊത്തുപിടിച്ചാൽ
പൊളിച്ചടുക്കാം കൊറോണയെ