സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/കോവിഡ് - കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് - കൊറോണ വൈറസ്

ചൈനയിലാണ് ആദ്യമായി കൊറോണ സ്ഥിരീകരിച്ചത്. രാജ്യമൊട്ടാകെ ലോക്ക്ഡഡൗൺ പ്രഖ്യാപിച്ച് വീട്ടിനുള്ളിൽ ചടഞ്ഞു കൂടിയിരിക്കുമ്പോഴും നമുക്കു നമ്മുടെ കണ്ണും, കാതും മനസ്സ് പുറം ലോകത്തേക്ക് തുറന്നു വെയ്ക്കാം. കോവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാകാം. തളരാതിരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുണ്ട് രാജ്യം ഏറ്റവും കടുത്ത പ്രതിസന്ധി നേരിടുന്ന ഈ വേളയിൽ രോഗ ഭീഷിണിയിലും ലോക്ക് ഡൗണിലും സാമ്പത്തികമായി തളർന്നു പോയ ജനതയ്ക്ക് കൈതാങ്ങാവുകയാണ് കേന്ദ്ര സർക്കാർ. പ്രവാസികൾക്കും ഇതര സംസ്ഥാനങ്ങളിലുള്ളവർക്കും ഇപ്പോൾ കേരളത്തിലേക്കു മടങ്ങാൻ സാധിക്കിക്കില്ല. യാത്ര സൗകര്യങ്ങൾ ലഭ്യമല്ലെന്ന് എല്ലാവരും മനസ്സിലാക്കണം. കോവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ ചൈനയെ മറികടക്കുന്ന സ്ഥിതിയിലേക്ക് ഇറ്റലിയിലും യു.എസും . 75,000 പേർക്ക് ഇറ്റലിയിൽ എഴുപതിനായിരത്തോളം പേർക്ക് യു. എസിലും രോഗം സ്ഥിരീകരിച്ചു. കേരളത്തിനെയും ഭീതിയിലാക്കിയ ഒരു വൈറസ് വായുവിലൂടെ പകരുന്ന വൈറസ് ആയതിനാൽ മാസ്ക് ധരിക്കണം. ചുമയോ, ശ്വാസതടസമോ ഉള്ള വരുമായി ഒരു മീറ്റർ അകലമെങ്കിലും പാലിക്കുക. നമുക്ക് ഒന്നിച്ച് നേരിടാം ഈ മഹാമാരിയെ.
--കോവിഡ് രോഗലക്ഷണങ്ങൾ എന്താക്കെയെന്ന് നോക്കാം - പനി, തൊണ്ടവേദന, തലവേദന, ശരീരം വേദന, വയറിളക്കം, തളർച്ച, ശ്വാസംമുട്ടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടായാൽ തൊട്ടടുത്ത ആരോഗ്യ കേന്ദത്തിലേക്ക് ഫോൺ വിളിച്ച് അറിയിക്കുക. അവരുടെ നിർദ്ദേശ പ്രകാരം ചികിത്സ നേടുക. നേരിട്ട് ആശുപത്രിയിലേക്ക് പോകരുത് 20 മിനിറ്റ് ഇടവേളയിലെങ്കിലും സോപ്പോ, സാനിറ്റെസറോ ഉപയോഗിക്കുന്നതാണു സുരക്ഷിതം.
__രോഗം തീവ്രമാകാൻ സാധ്യത കൂടുതലുള്ളവർ 65 നു മുകളിൽ പ്രായുള്ളവർ, ആസ്മ തുടങ്ങിയ ശ്വാസകോശമുള്ളവർ, ഹൃദ്രോഗികൾ, കാൻസർ ബാധിതർ, പൊണ്ണത്തടിയുള്ളവർ, അനുബസ രോഗങ്ങൾ ഉള്ളവർ ഉദാ:- പ്രേമേഹം, വൃക്കരോഗം, കരൾ രോഗം. __ സാമൂഹിക അകലം പാലിക്കുക. സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക. രോഗലക്ഷണമുണ്ടങ്കിൽ ഒരു ഡോക്ടറെ അറിയിക്കുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടു മറയ്ക്കുക തുടങ്ങിയ മുൻകരുതലുകൾക്കു പുറമെ, രോഗ സാധ്യത കൂടിയ ഗ്രൂപ്പിൽപ്പെട്ടവർ ചില കാര്യങ്ങൾ പ്രത്യേകിച്ച് ശ്രദ്ധിക്കുക. നമുക്ക് ഒരുമിച്ച് മഹാമാരിയെ നേരിടാം

അനുഷ എം എം
9 B സെൻ്റ് ജോസഫ്സ് ആൻഡ് സെൻ്റ് സിറിൽ സ് എച്ച് എസ് എസ് വെസ്റ്റ് മങ്ങാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം