ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ഒരു കാട്ടു നിവേദനം
ഒരു കാട്ടു നിവേദനം
കൂമ്പൻ കാട്ടിലെ ടുട്ടു മുയലും ചിണ്ടൻ ആനയും ഗുൽ ഗുൽ പുള്ളിമാനും കാട്ടിലൂടെ നടന്നു നടന്നു പോവുകയായിരുന്നു. വരുന്ന വഴിക്കൊന്നും ആരുടെയും ശബ്ദം കേൾക്കാനില്ല. ഏതാനും മൃഗങ്ങളെ മാത്രമാണ് കണ്ടത്.അല്ലാതെ മനുഷ്യരുടെ ബഹളമോ കാൽപ്പാടുകളോ ഒന്നും കണ്ടില്ല. ഈ മനുഷ്യർക്ക് എന്തുപറ്റി?. മുയൽ പുള്ളിമാനോട് ചോദിച്ചു. ഏതായാലും നമുക്ക് ഒന്നു നടന്നു നോക്കാം. അവർ നടന്നു നടന്നു കാടിന്റെ അരികിലെത്തി. ഇനിയങ്ങോട്ട് നാടാണ്. നാട് തുടങ്ങുന്നതിനുമുമ്പ് ഒരു പുഴയുണ്ട് .പുഴ കഴിഞ്ഞാൽ ഒരു റോഡും. അതുകഴിഞ്ഞാൽ വീടുകളുമാണ്. അപ്പോഴാണ് പുഴക്കക്കരെ ശംഭു നായയെ കണ്ടത്. എന്താണ് വിശേഷങ്ങൾ? അവർ നായയോട് ചോദിച്ചു. എന്ത് വിശേഷം ഭക്ഷണം കഴിക്കാൻ പോലും കിട്ടുന്നില്ല. നായ മറുപടി പറഞ്ഞു. എന്താ എന്തു പറ്റി?ഇപ്പോൾ ഹോട്ടലുകളിൽ നിന്നും ഭക്ഷണം കിട്ടുന്നില്ലേ? എവിടെ, ഹോട്ടലൊക്കെ തുറന്നിട്ട് വേണ്ടേ. എന്താ സംഭവം ഒന്ന് തെളിച്ചു പറ. നിങ്ങൾ ഇങ്ങോട്ട് വരൂ... അങ്ങോട്ട് വന്നാൽ മനുഷ്യർ പിടിക്കൂല്ലേ? ഒന്നും പേടിക്കേണ്ട. മനുഷ്യർ ഒരെണ്ണം പോലും റോഡിലില്ല.ഹോട്ടലുകളും കടകളും ഒന്നും തുറക്കില്ല. എല്ലാവരും വീടിനകത്ത് കയറി അടച്ചിരിക്കുകയാണ്. ഇതെന്തു കഥ? എന്താണ് സംഗതി പറയു... നിങ്ങൾ ഒന്നും അറിഞ്ഞില്ലേ? മനുഷ്യരെല്ലാവരും വീടിനകത്ത് കഴിയുകയാണ്. ശരിയാണോ നീ പറയുന്നത്? നിങ്ങൾക്ക് എന്നെ വിശ്വസിക്കാം. വരൂ....പുഴകടന്ന് അവർ ശംഭു നായുടെ അടുത്തെത്തി.അവർ നാലുപേരും റോഡിലൂടെ നടന്നു. വിചിത്രമായിരിക്കുന്നു. ഒരു മനുഷ്യനെയും കാണാനില്ലല്ലോ? അവർ വിജനമായ വീഥിയിലൂടെ നടന്നുപോയി എവിടെയും ഒരു വാഹനത്തിന്റെയും ശബ്ദമില്ല , പുകപടലങ്ങൾ ഒന്നുമില്ല.മരങ്ങളെല്ലാം തളിർത്തും പൂത്തും ചിരിച്ചും കളിച്ചും നിൽക്കുന്നു. മരക്കൊമ്പുകളിലിരുന്ന് പക്ഷികൾ പാടുന്നു, പൂമ്പാറ്റകൾ പൂക്കളിലൂടെ ചിറകുവിടർത്തി പറക്കുന്നു,ആരെയും ശല്യപ്പെടുത്താൻ ആരുമില്ല .നാട്ടിലെ മനുഷ്യരില്ലാത്ത വീഥികളിലൂടെ നടന്ന് ആസ്വദിച്ച്, നല്ല വായു ശ്വസിച്ച്, അവരെല്ലാം കാട്ടിലേക്ക് മടങ്ങിച്ചെന്നു. കാട്ടിലുള്ള മൃഗങ്ങളെയെല്ലാം വിളിച്ചുവരുത്തി ആന ഈ കാര്യം അറിയിച്ചു. അവരെല്ലാവരും അത്ഭുതപ്പെട്ടു. വെറുതെയല്ല കുറേ ദിവസമായി നമ്മുടെ കാടിനും ഒരു ഭംഗം വരാതിരിക്കുന്നത്. അതുകൊണ്ട് നമുക്കൊരു കാര്യം ചെയ്യാം. ഇനി മുതൽ എല്ലാ വർഷവും ഒരു മാസമെങ്കിലും മനുഷ്യർ ഇതുപോലെ വീട്ടിലിരുന്ന് പുകപടലങ്ങൾ ഇല്ലാതെ, വാഹനങ്ങൾ ചീറിപ്പായതെ, വെള്ളം മലിനമാക്കാതെ , വൃക്ഷങ്ങളെ നശിപ്പിക്കാതെ, കാട്ടിൽ കയറി മൃഗങ്ങളെ ശല്യപ്പെടുത്താതെ,അത് വർഷത്തിൽ ഉണ്ടാവാൻ. ഭരണാധികാരികൾ ശ്രദ്ധിക്കണം എന്ന് നമുക്ക് ഒരു നിവേദനം കൊടുക്കാം അല്ലേ? എല്ലാവരും കൈയടിച്ചു അതിനു സമ്മതം മൂളി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ