എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/കാക്കയും അരയന്നവും

Schoolwiki സംരംഭത്തിൽ നിന്ന്
കാക്കയും അരയന്നവും

ഒരിക്കൽ ഒരു ഗ്രാമത്തിൽ കരിക്കട്ട പോലെ കറുമ്പനായ ഒരു കാക്കയുണ്ടായിരുന്നു കാക്കക്ക് തൻ്റെ കൂടിന് അകത്തുള്ള തടാകത്തിൽ താമസിക്കുന്ന അരയന്നത്തോട് വലിയ അസൂയയായിരുന്നു കാരണം അരയന്നത്തിന് പാലുപോലുള്ള തൂവെള്ള നിറവും തൂവലുൾ കണ്ടാൽ മഞ്ഞിൽ പൊതിഞ്ഞ പോലെ മനോഹരമായിരുന്നു ഒരു ദിവസം കാക്ക അരയന്നത്തെ പോലെ തൂവള്ള കിട്ടാൻ ഒരു സൂത്രം കണ്ടത്തി അരയന്നത്തെ പോലെ തടാകത്തിൽ താമസിച്ചാൽ എനിക്കും വെളുത്ത സുന്ദരനാകാമെന്ന് ആമണ്ടൻ കാക്ക വിശ്വസിച്ചു .അന്ന് മുതൽ ആ കാക്ക തടാകത്തിൽ ചെന്ന് ദിവസം മുഴുവൻ കുളിക്കുകയും അരയന്നത്തെ പോലെ തടാകത്തിലെ ചെടികളെ ആഹാരമാക്കുകയും തുടങ്ങി എത്ര കുളിച്ചിട്ടും കാക്കയുടെ കറുപ്പ് നിറം മാറിയില്ല.
മാത്രമല്ല തടാകത്തിലെ ചെടികൾ ആഹാരമാക്കിയത് കൊണ്ട് ദിവസങ്ങൾ കഴിയും തോറും കാക്ക ക്ഷീണിച്ച് അവശനായി തീർന്നു .അങ്ങനെ ഒരു ദിവസം കാക്ക ചത്ത് പോയി ...
കൂട്ടുകാരേ,...
കാക്ക കുളിച്ചാൽ കൊക്കാകില്ല

അഹ്‍സാൻ ഷബീബ്. ജി
6 G എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ