സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ കൊച്ചു കൊച്ചു കാര്യങ്ങൾ

കൊച്ചു കൊച്ചു കാര്യങ്ങൾ

നമ്മൾ കുട്ടികൾ എന്ന നിലയിൽ ശുചിത്വ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നമുക്ക് കഴിയും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മഴ പെയ്യുമ്പോൾ ചിരട്ട പോലെയുളള വസ്തുക്കളിൽ കെട്ടികിടക്കുന്ന വെള്ളം ഒഴിച്ചുകളയുക അതു വഴി നമുക്ക് ഉണ്ടാകാവുന്ന പലതരം രോഗങ്ങളിൽ നിന്നും രക്ഷനേടാം. ഇങ്ങനെയുള്ള കൊച്ചു കൊച്ചു കാര്യങ്ങൾ നമ്മൾ കുട്ടികൾക്ക് ചെയ്യാൻ സാധിക്കും.ഇനി നമുക്ക് വ്യക്തിശുചിത്വത്തിനെ പറ്റിയുള്ള ചില കാര്യങ്ങൾ കൂടി പരിചയപ്പെടാം. ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകുക. പഴങ്ങൾ ,പച്ചക്കറികൾ എന്നുള്ള സാധനങ്ങൾ വാങ്ങിക്കഴിഞ് അത് വൃത്തിയായി കഴുകിയതിനുശേഷം ഉപയോഗിക്കുക. ദിവസം രണ്ടു നേരം കുളിക്കുമ്പോഴും പല്ലുകൾ വൃത്തിയായി തേക്കുമ്പോഴും നമ്മൾ വൃകതി ശുചിത്വത്തിൽ പങ്കാളിയാവുകയാണ്.

ലിയാന ഫാത്തിമ
1 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം