എ.​എം.യു.പി.സ്കൂൾ ഉള്ളണം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വം എന്നത് നമ്മുടെ സമൂഹത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഘടകമാണ്. ശുചിത്വത്തെ നമുക്ക് മൂന്നായി തരംതിരിക്കാം. 1) വ്യക്തിശുചിത്വം 2)നമ്മുടെ പരിസര ശുചിത്വം 3)സാമൂഹിക ശുചിത്വം. ഇതിൽ ഒന്നാമതായി പറഞ്ഞ ശുചിത്വമാണ് പ്രധാനം. അത് കൈവന്നാൽ മറ്റു രണ്ടു ശുചിത്വങ്ങളും  പിന്നാലെ വന്നോളും. ഇതിൽ വ്യക്തി ശുചിത്വം എന്നത് സ്വയം ശുചിയായിരിക്കുക എന്നതാണ്. അതായത് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതോടൊപ്പം വൃത്തിയുള്ള വസ്ത്രധാരണം, വൃത്തിയുള്ള ഭക്ഷണരീതി, ലഹരിപദാർഥങ്ങളുടെ ഉപയോഗമില്ലായ്മ, പാദരക്ഷകൾ അണിയുക, മുടി-നഖം യഥാസമയം വെട്ടി വൃത്തിയാക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക, നല്ല സംസാരരീതി ഇതെല്ലാം വ്യക്തി ശുചിത്വത്തിന്റെ ലക്ഷണങ്ങളാണ്

.

പരിസര ശുചിത്വം എന്നാൽ ഒരാൾ വ്യക്തി ശുചിത്വമുള്ളയാളായാൽ അയാളിൽ നിന്നും വരുന്ന കാര്യങ്ങൾ പരിസരത്തെ പറ്റി ഉള്ളതായിരിക്കും. അതായത് വീടും പരിസരവും,തോടും പുഴകളും, ഓടകളും കനാലുകളും എല്ലാം വൃത്തിയാക്കാനുള്ള മനസ്സ് അയാളിലുണ്ടാകും. പ്ലാസ്റ്റിക് കവറുകൾ, ചപ്പുചവറുകൾ, കുപ്പികൾ, പാട്ടകൾ തുടങ്ങിയ അജൈവ മാലിന്യങ്ങൾ അയാൾ വലിച്ചെറിയില്ല. ഇങ്ങനെ ഓരോരുത്തരും ചെയ്യുമ്പോൾ അതൊരു സാമൂഹ്യ ശുചിത്വമായി മാറും.

അതുപോലെതന്നെ ലഹരി ഉൽപന്നങ്ങൾക്കെതിരെയും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അക്രമങ്ങൾ ചെറുക്കുന്നതും സാമൂഹ്യ  ശുചിത്വത്തിന്റെ ഭാഗമായി മാറും. ശുചിത്വമില്ലായ്മയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് ലോകത്ത് പടർന്നുകൊണ്ടിരിക്കുന്ന മഹാമാരിയായ കോവിഡ്19. മനുഷ്യർ തന്നെയാണ് ലോകത്ത് മഹാവിപത്തുകൾ ഉണ്ടാക്കുന്നത്

ആര്യനന്ദ യു
7 ജി എഎംയുപി സ്കൂൾ ഉള്ളണം
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം