കുലമെവിടെ കുടുംബമെവിടെ
കൊറോണേ നിന്നുടെ കൂടെവിടെ
ആരാണ് നിന്നുടെ പിതാവ്
ആരാണ് നിന്നുടെ മാതാവ്
ആരെന്നറിയുവാൻ
ആകുലനാണ് ഞാൻ
മാനവ വംശഹത്യ നടത്തുവാൻ
പ്രേരണയെന്തെന്നറിയേണം
നിന്നുടെസംഹാര താണ്ഡവം
പാപമാണെന്നറിയില്ലേ
നിന്നോടെനിക്കൊന്നേ ഉരിയാടാനുള്ളൂ
നിന്നുടെ ശേഷിച്ചജീവിതം നന്മയുടേതാകട്ടെ..