പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ കൊണ്ടുപോയ വിഷുക്കാലം

കൊറോണ കൊണ്ടുപോയ വിഷുക്കാലം

പണമാണ് വലുതെന്ന് നമ്മൾ പറഞ്ഞു
പണമല്ല വലുതെന്ന് കാലം പറഞ്ഞു

പൊന്നിന്റെ കൂനയിൽ തലയൊന്നുയർത്താൻ
അങ്ങോട്ടുമിങ്ങോട്ടും ഒാടി നടന്നു നാം

വലുതല്ല ചെറിയൊരു ജീവിതൻ തുമ്മലിൽ
വേരോടെ പാറിപ്പോയി പൊന്നിന്റെ കൂനകൾ

പണമെന്ന മനുഷ്യന്റെ അത്യാഗ്രഹത്തിന്
പ്രകൃതിയാൽ നൽകുന്ന മധുര പ്രതികാരം

ഒന്നിച്ചുണരുക ഒന്നിച്ചുറങ്ങുക
ഒന്നിച്ചു കൈ കോർത്ത് നിൽക്കുക നാമെന്നും

തളർത്താം തകർത്താം
കൊറോണ എന്ന മഹാമാരിയെ.

സിദ്ധാർത്ഥ്.കെ
3 ബി പുല്ലാഞ്ഞ്യോട് .എ.എൽ.പി.
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത