ജി യു പി എസ് മട്ടനൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം രോഗങ്ങളെ
പ്രതിരോധിക്കാം രോഗങ്ങളെ
ജീവജാലങ്ങളെ ബാധിക്കുന്ന ജൈവരാസ പ്രതിഭാസമാണ് രോഗങ്ങൾ. പുരാതന മനുഷ്യന് രോഗങ്ങളെ ഭയമായിരുന്നു. രോഗത്തിനുള്ള കാരണങ്ങൾ അജ്ഞാതവും. ധാരാളം പകർച്ചവ്യാധികൾ മനുഷ്യരാശിക്ക് ഭീഷണിയായിട്ടുണ്ട്. വസൂരി, കോളറ തുടങ്ങിയവ ഉദാഹരണം മനുഷ്യന്റെ ജനസംഖ്യാനിരക്ക് കുറഞ്ഞു നിന്നത് വിവിധ രോഗങ്ങളുടെ ആക്രമണവും മൂലമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ മാത്രമാണ് മനുഷ്യന് സാങ്കേതിക പുരോഗതിയുടെ സഹായത്താൽ സൂക്ഷ്മജീവികളുടെ സാന്നിധ്യം രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന് മനസ്സിലായത്. റോബർട്ട് ഹുക്കിന്റെ മൈക്രോസ്കോപ്പ് എന്ന കണ്ടുപിടുത്തം നഗ്നനേത്രങ്ങൾ കൊണ്ട് കാണാത്ത സൂക്ഷ്മജീവികളുടെ സാന്നിധ്യം പകർച്ചവ്യാധികളിൽ കണ്ടെത്തി. സൂക്ഷ്മജീവികളിൽ തന്നെ ബാക്ടീരിയകളുടെയും വൈറസുകളുടെയും സാന്നിധ്യം വെവ്വേറെ തിരിച്ചറിയാൻ കാലങ്ങളെടുത്തു. വ്യാധികളും പ്രതിരോധങ്ങളും രോഗപ്രതിരോധത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധം പുരാതന ഭാരതീയ ചികിത്സയിൽ ശക്തമായിരുന്നു. ആയുർവേദം രോഗപ്രതിരോധത്തിലൂന്നിയ ചികിത്സക്ക് പ്രാധാന്യം നൽകി വരുന്നു. വാക്സിനുകളുടെ കണ്ടുപിടുത്തം ലോകത്ത് രോഗപ്രതിരോധത്തിന് നിദാനമായ പ്രധാനപ്പെട്ട കാര്യമാണ്. നിരവധി പകർച്ചവ്യാധികളെ മാഗസിനിലൂടെ പ്രതിരോധിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. "രോഗപ്രതിരോധം രോഗ ചികിത്സയേക്കാൾ മെച്ചം "എന്ന മുദ്രാവാക്യം രണ്ടായിരാമാണ്ടിന് ശേഷം ശക്തമാവുകയും എല്ലാ ലോകരാജ്യങ്ങളും രോഗപ്രതിരോധത്തിനുള്ള പലവിധ നടപടികൾ കൈക്കൊള്ളുകയും ചെയ്തു. പരിസരശുചീകരണം, രോഗം വരുത്തുന്ന ജീവികളുടെ പെറ്റുപെരുകൽ തടയുക, പോഷകാഹാരങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ശുദ്ധജലം കുടിക്കുക എന്നിവ രോഗപ്രതിരോധത്തിന് വിശിഷ്യ ആരോഗ്യജീവിതതിന് ആവശ്യമാണ്. ഒരു മഹാമാരിയായി കോവിഡ് 19 നമ്മളെ കീഴടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും മെച്ചപ്പെട്ട നിലയിൽ സാധ്യമാക്കി നമുക്ക് മാനവരാശിയുടെ നിലനിൽപ്പിനായി പോരാടാം.
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |