ആദ്യമായി ഞാൻ നിന്നെക്കണ്ടപ്പോൾ
നിന്നിലെ വഴക്ക് ഞാൻ കണ്ടിരുന്നില്ല
പിന്നെയി സൗഹൃദം വിടർന്നപ്പോൾ
എന്തോ ഒരഴക് ദർഷിപ്പു ഞാൻ
ഒരിക്കൽ പോലും എൻ ഓർമ്മകളിൽ
നിൻ മുഖം പതിഞ്ഞിരുന്നില്ല,
പതിയെ എൻ മനസിന്റെ കവാടം തുറന്നാൽ
കണ്ടു ഞാൻ നിൻ പൂമുഖം
കെൽപ്പു നിൻ വാക്ക് തരംഗങ്ങൾ
എൻ നിനവിൽ നീ മാത്രമായപ്പോൾ
ആരോ എൻ കാതിൽ മന്ത്രിപ്പു
പിരിയാൻ നേരമായി