പരിസ്ഥിതി

ഭൂമിയിലെ ജീവജാലങ്ങളും അജീവീയ വസ്തുക്കളും എല്ലാം ചേർത്ത് പൊതുവിൽ പറയുന്നതാണ് പരിസ്ഥിതി. ഈ പരിസ്ഥിതിയെ എന്ത് വിലകൊടുത്തും നമ്മൾ സംരക്ഷിക്കണം. മനുഷ്യർ ഇപ്പോൾ പ്രകൃതിക്ക് ദോഷം വരുന്ന പല കാര്യങ്ങളും ചെയ്യുന്നുണ്ട്. അവയിൽ ചിലത് താഴെ പറയുന്നു, 1, മരങ്ങൾ മുറിച്ചു മാറ്റുന്നു കാടുകൾ നശിപ്പിക്കുന്നു 2, കുന്നുകൾ ഇടിച്ചു നിരത്തുന്നു 3, വയലുകളും കുളങ്ങളും നികത്തുന്നു 4, പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും വലിച്ചെറിയുന്നു 5, അമിതമായി കീടനാശിനികൾ പ്രയോഗിക്കുന്നു. 6, അമിതമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം വരുത്തുന്നു. ഇങ്ങനെ പലതരത്തിൽ മനുഷ്യർ പരിസ്ഥിതിയെ നശിപ്പിക്കുന്നു. ഈ ഉപദ്രവങ്ങൾ സഹിക്കാൻ കഴിയാതെ പ്രകൃതിയിൽ സംഭവിക്കുന്ന ചില മാറ്റങ്ങൾ ആണ് നാം ഇന്ന് അനുഭവിക്കുന്ന പ്രളയവും മണ്ണിടിച്ചിലും കൊടുങ്കാറ്റും എല്ലാം. ഇനിയെങ്കിലും നാം പഠിക്കണം പ്രകൃതിയെ സംരക്ഷിക്കുവാനും സ്നേഹിക്കുവാനും...

അഭിഷേക് ആനന്ദ്
4 എ ഗവ. എൽ പി എസ് തലയിൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം