കൊറോണ കാലത്ത്

  
കരഞ്ഞു തളർന്ന മണ്ണിൻ വ്യഥകൾ

കേൾകാത്തൊരു ദൈവമുണ്ടോ .....?

ഈ യുദ്ധത്തിനൊടുവിൽ- പറയൂ-

ജയിക്കുന്ന താര് ? നീയോ ? ഞാനോ?

നിശ്ചലമേകാന്ത വീഥി യിൽ കേൾപ്പൂ

മൂകം പ്രകൃതി തൻ ശാപം!

 കാലത്തിൻ ആർത്തിയിൽ നൊന്തു

കരിഞ്ഞൊരു പ്രകൃതി തൻ ശാപം!

സംഹാരരുദ്രയായി തീർന്നൊരു മാരി

 നിർവികാരയായി... നിശ്ചതനയായി ലോകം

മാലാഖമാരുടെ നുറുങ്ങുവെട്ടം മാത്ര-

 മൊരു നിലാവെളിച്ചമായി

വെളിച്ചം നൽകിയ വർക്കായി ... യെങ്കിലും

 നാം മറക്കുമിതുമൊരു പാഴ്ക്കിനാവ് പോൽ,

 കരഞ്ഞു തളർന്ന മണ്ണിൽ നിന്നും ചിരിക്കും-

 നീ മാത്രം- ശാസ്ത്രം ജയിച്ചു ..മനുഷ്യൻ തോറ്റു
 
 
 


പ്രാർത്ഥന ബാബു
5A ജി.യു.പി.എസ്.ഇളമ്പൽ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത