ലോക് ഡൗൺ കാലം നമുക്കെല്ലാം
ലോക്കാകാതെ പ്രവർത്തിക്കാം
വീടും ചുറ്റും വെടിപ്പാക്കാം
വളർത്താം ചെടികൾ കറിക്കായി
ആരോഗ്യത്തിന് ഹാനികരമാം
ഭക്ഷണങ്ങൾ ഒഴിവാക്കാം
വ്യക്‌തിശുചിത്വം പാലിക്കാം
എന്നുമത് ശീലിക്കാം
ഉപയോഗിക്കാം മുഖാവരണം
യാത്രകൾ കഴിവതും ഒഴിവാക്കാം
ഇരു കൈ അകലം പാലിക്കാം
നമ്മുടെ നാടിനെ കാത്തീടാം
നാമെല്ലാരും ഒരുപോലെ
വീട്ടിൽ തന്നെ ഇരുന്നാലോ
കൊറോണയെന്നൊരു മഹാമാരി
തുടച്ചു മാറ്റാം വേരോടെ