ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

എവിടെ തിരഞ്ഞു നോക്കിയാലും
അവിടെല്ലാം കാക്കി കുപ്പായങ്ങൾ!
കൊറോണ വന്നിങ്ങു കൂടിയപ്പോൾ
മനുഷ്യർക്കെല്ലാർക്കും ആധിയായി.
ആരോഗ്യ വകുപ്പിന് നേരമില്ല
ആഭ്യന്തര വകുപ്പിനും നേരമില്ല
ഉണ്ണാനും ഉറങ്ങാനും നേരമില്ല !
കൺകണ്ട ദൈവമായി ഇപ്പോൾ ഡോക്ടർ! മാലാഖമാരായി നേഴ്സുമാരും!
സാമൂഹ്യ അകലം പാലിക്കേണം!
ഒപ്പം വ്യക്തി ശുചിത്വവും പാലിക്കേണം!
മതവും രാഷ്ട്രീയവും മറന്നിടേണം!
കൊറോണയോട് ഒന്നിച്ചു
പൊരുതീടേണം.
 

ദേവ കൃഷ്ണൻ
6A ഗവ. യു. പി. സ്‌കൂൾ പെണ്ണുക്കര, ആലപ്പുഴ, ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത