ഗവ.എച്ച്എസ്എസ് കാട്ടിക്കുളം/വിദ്യാലയ വാർത്തകൾ.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ‍്‍ഞം-റിപ്പോര്‍ട്ട്
27/01/2017: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ‍്‍ഞത്തിന് തുടക്കം കുറിച്ചുകൊണ്ട് കാട്ടിക്കുളം ഗവ. ഹയര്‍ സെക്കന്ററി വിദ്യാലയ പരിസരം (പ്ലാസ്റ്റിക്ക് വിമുക്തമാക്കി .ചുറ്റുമുള്ള വിവിധ പ്ലാസ്റ്റിക്ക്,കടലാസ്,ജൈവമാലിന്യങ്ങള്‍ നീക്കം ചെയ്തു വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്ലാസ്റ്റിക്ക്,ലഹരിമുക്ത ക്യാമ്പസിന്റെ ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി. എം.എല്‍.എ ശ്രീ ഒ. ആര്‍ കേളു പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കണ്ടതിന്റെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റേണ്ടതിന്റേയും കാലിക പ്രാധാന്യം വിവരിച്ചു. തുടര്‍ന്ന് ഗ്രീന്‍ പ്രോട്ടോകോളിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞക്കായി രക്ഷിതാക്കളും. പൂര്‍വവിദ്യാര്‍ത്ഥികളും പൗരപ്രമുഖരും ചേര്‍ന്ന് വിദ്യാലയ സംരക്ഷണ വലയം സൃഷ്ടിക്കുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു. എം.എല്‍.എ ശ്രീ ഒ.ആര്‍ കേളു ,ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ പി.കെ അസ്മ്ത്ത്,ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീ സിജിത്ത് ,ശ്രീ ഹരീന്ദ്രന്‍ , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ ഡാനിയല്‍ ജോര്‍ജ് പൂര്‍വ അധ്യാപകര്‍, പി.റ്റി.എ ഭാരവാഹികള്‍ , പൂര്‍വ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ കാട്ടിക്കുളത്തെ പൗരപ്രമുഖര്‍ എന്നിവര്‍ അണിചേര്‍ന്നു.