ലോക്ക്ഡൌൺ കാലത്തെ എന്റെ അനുഭവക്കുറിപ്പ്.
ഇന്ന് ലോകത്തു കൊറോണ രോഗം പടര്ന്നു പിടിച്ചിരിക്കുകയാണ്. എല്ലാവരും സുരക്ഷിതമായിരിക്കുന്നു എന്ന് കരുതുന്നു. ലോക്ക്ഡൌൺ ആയത് കൊണ്ട് എല്ലാവരും വീട്ടിൽ ഇരുന്ന് ബോറടിച്ചോ ?
ഈ ലോക്കഡോൺ സമയത്ത് ഞാൻ എന്റെ വീട്ടിൽ കൊച്ചു കൊച്ചു ജോലികൾ ഒക്കെ ചെയ്‌തു. ഞാനും എന്റെ ഉപ്പയും കൂടി ചെടികളും പച്ചക്കറികളും നാട്ടു പിടിപ്പിച്ചു. മീൻ കുഴി ഉണ്ടാക്കി. ഗപ്പികളും പല തരം മീനുകളും ഉണ്ട് . വീട്ടിൽ പല ഡെക്കറേഷൻസ് ഒക്കെ ചെയ്‌തു ഞങ്ങൾ എല്ലാവരും കൂടി വീട് കഴുകി വൃത്തിയാക്കി, പരിസരം നന്നാക്കി,വെള്ള ടാഗുകൾ കഴുകി വൃത്തിയാക്കി.
ലോക്കഡോൺ ആയത് കൊണ്ട് ഞാൻ എന്റെ അനിയന്റെയും അനിയത്തിയുടെയും കൂടെയാണ് കളിക്കാർ.കൂട്ടുകാരെ ഒന്നും ഇപ്പോൾ കാണാറില്ല. സ്കൂൾ ഇല്ലാത്തത് കാരണം കൂട്ടുകാരോടപ്പമുള്ള കളി തമാശകൾ ഒക്കെ എനിക്ക് നഷ്ടമായി. ഇപ്പോൾ വായനയും പഠിത്തവും ഒക്കെ കുറവാണ് പുസ്തകം എടുക്കാൻ മടി തോന്നുന്നു..
ഇതാണ് ലോക്കഡോൺ സമയത്തെ എന്റെ അനുഭവങ്ങൾ..
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ
|