പടരുകയാണ് മഹാവ്യാധി
ജീവനൊടുക്കി മുന്നേറുന്നു
തകരുന്ന ജീവിതങ്ങൾ
പകച്ചു നില്ക്കുന്ന മനുഷ്യർ
തിരിച്ചറിയുന്ന ബന്ധങ്ങൾ
ഭൂമിദേവി കേഴുന്നു
തന്നെ വിഷമയമാക്കിയ മർത്യനെ ശപിക്കുന്നു
ഇനിയുമവസാനിപ്പിക്കണം സ്വയം-
തകർക്കുന്ന ഹീന പ്രവൃത്തികൾ
സ്വയം മനസ്സിലാക്കുക തിരിച്ചറിയുക
ലോകാ സമസ്താ സുഖിനോ ഭവന്തു