കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/ഈ സമയവും കടന്നുപോകും

ഈ സമയവും കടന്നുപോകും

വികൃതി കുട്ടിയായ ഷാനു എല്ലാ ദിവസവും രാവിലെ പോകുന്നത് പോലെ ഈ കൊറോണ രോഗം പകരുന്ന സമയത്ത് അമ്മയെ ധിക്കരിച്ച് അച്ഛനെ കാണാതെ സൈക്കിളുമെടുത്ത് പുറത്തേക്ക് പോയി . അവൻ എന്നും കളിക്കാറുള്ള ഗ്രൗണ്ടിൽ പോയി നോക്കിയപ്പോൾ അവിടെ ആരുമില്ല മൊത്തം ശൂന്യത .അവൻ അവിടെ വലിയ മരത്തിൻറെ ചുവട്ടിൽ ഇരുന്നു .പെട്ടന്ന് മരത്തിൻറെ ചില്ലയിൽ നിന്നും എന്തോ ഒരു ശബ്ധം കേട്ട് അവൻ നോക്കിയപ്പോൾ ദേഹം മുഴുവൻ കൊമ്പൻ പല്ലുള്ള ഒരു വികൃത ജീവി അവൻറെ നേരെ വരുന്നു .അത് കണ്ട് അവൻ പേടിച്ച് ഓടി . ആ വികൃത ജീവിയും അവനെ പിന്തുടർന്നു . അവൻ ഒരുവിധം ഓടി വീട്ടിൽ കയറിയതും ആ ജീവി പോയി . അമ്മേ എന്ന് വിളിച്ച് “അവൻ ഞെട്ടിയുണർന്നു”. ഉച്ചയ്ക്ക് അവൻ ഒന്ന് മയങ്ങിയപ്പോൾ കണ്ട സ്വപ്നമായിരുന്നു അത് . ഷാനു കണ്ട സ്വപ്നത്തെ പറ്റി അമ്മയോട് പറഞ്ഞു.ഈ സമയത്ത് ആരും പുറത്ത് ഇറങ്ങാൻ പാടില്ല ഷാനുവിൻറെ പുറത്തു പതുക്കെ തലോടിക്കൊണ്ട് അമ്മ അവനോട് പറഞ്ഞു . കൊറോണ എന്ന രോഗം ലോകം മുഴുവൻ പടർന്നു കൊണ്ടിരിക്കുകയാണെന്നും നമ്മൾ അതിനെ അതിജീവിക്കാൻ വേണ്ടി വീട്ടിൽ തന്നെയിരിക്കണമെന്നും പറഞ്ഞു . ഇനി മുതൽ മുതിർന്നവർ പറയുന്നത് അനുസരിക്കുമെന്നു അവൻ അമ്മയോട് പറഞ്ഞു . ആ വികൃതരൂപത്തെക്കുറിച്ച് കൂട്ടുകാരോട് പറയണമെന്നും അവൻ തീരുമാനിച്ചു . ആ വികൃതരൂപത്തെ ഇല്ലാതാക്കാൻ നാം ശ്രദ്ധിക്കണമെന്നും അവൻ മനസ്സിൽ ഉറപ്പിച്ചു.

അമയ ഹരി
7 D കുത്തുപറമ്പ യു പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ