ലോക് ഡൗൺ

ചൈനയിൽനിന്ന് പൊട്ടിപ്പുറപ്പെട്ടൊരു വൈറസ്
ലോകമെങ്ങും തീയായി പടർന്നുപിടിച്ചു.
മനുഷ്യ സമ്പർക്കത്തിലൂടെ മാനവരാശിക്കു മേൽ മഹാവ്യാധി ആയി പെയ്തിറങ്ങി.
കൊറോണയെന്ന വൈറസ്
മരുന്നുകൾ ഒന്നുമില്ലാതെ
തുരത്തുവാൻ സാനിറ്റൈസറും,സോപ്പിട്ട് കൈ കഴികിയും, മുഖാവരണം ധരിച്ചും പോരാടുന്നു നമ്മളും.
പ്രളയത്തിൽ നിന്ന് കരകയറിയ നമുക്കുമേൽ
വിഷസർപ്പം ആയി ചുറ്റിവരിഞ്ഞു
കൊറോണയെ ബ്രേക്ക് ദ ചെയിനിലൂടെ തുരത്തും നമ്മൾ .
കൊറോണ പടരാതിരിക്കാനായി ലോകമെമ്പാടും ലോക് ഡൗണായി.
സ്വന്തം വീടുകളിൽ നാമെല്ലാം സുരക്ഷിതരായി.
ആശുപത്രികൾ ഐസൊലേഷൻ വാർഡുകളായി.
ആതുര സേവകർ മാലാഖ മാരായി.
പോലീസ് എന്നും നമ്മുടെ കാവലാളുകളുമായി .
അഗതികൾക്ക് ആയി കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങി.
നമുക്കായി രാപകലില്ലാതെ കഷ്ടപ്പെടുന്നവരെ നമിച്ചു അവർക്കായി പ്രാർഥിച്ചീടാം
മതമില്ല ജാതിയില്ല മത്സരങ്ങൾ ഒന്നുമില്ല മാനുഷരെല്ലാരുമൊന്നുപോലെ .
തിരക്കുകൾ ഒന്നുമില്ലാതെ അച്ഛനും അമ്മയും കളി കൂട്ടുകാരായി. വീട് ഒരു സ്വർഗ്ഗം ആയി.
പരിസ്ഥിതി മലിനീകരണം ഒന്നുമില്ല. പ്രകൃതി സ്വതന്ത്രമായി .
പേടിയൊന്നും ഇല്ലാതെ ഒന്നായി നിന്ന് നേരിടാൻ നമുക്ക് കൊറോണ എന്ന മഹാ വ്യാധിയെ .
നല്ലൊരു നാളേക്കായ് പ്രാർത്ഥിച്ചിടാം.
നമുക്ക് ഇനിയുള്ള കാലം അതിജീവനത്തിന്റെ സുവർണകാലം

കൃഷ്ണജ അനിരുദ്ധ്
6A സെന്റ് ജോർജ് എച്ച് എസ് എസ് കട്ടപ്പന, ഇടുക്കി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത