കേരള മണ്ണിൽ ഉമ്മ വയ്ക്കുവാൻ
ലോകം കൊതിച്ചിരുന്ന നാളുകൾ
സൂര്യനും ചന്ദ്രനും മാറി മറഞ്ഞ്
വരുന്നൊരു നേരത്ത്
സ്വർഗ്ഗം ആയിരുന്നു എൻറെ കേരളം,
മലകളും കുന്നുകളും അരുവികളും
ചേർന്നൊരു
നാടായിരുന്നു എൻ കേരളം,
കാടിനെയും മേഘങ്ങളെയും പൂചിച്ച
നാടിനെ
ലോകം ഇരുകരവും നീട്ടി സ്വീകരിച്ചു.
മണ്ണിനും വിണ്ണിനും
ഉണ്ടായിരുന്നൊരു
ബന്ധമായിരുന്നു പ്രകൃതി
പൈതൃകവും ആചാരവും
കൂടി
കേരള ഗ്രാമഭംഗി
കളിചിരികൾ മാറിയ കാലത്തു
മാറ്റമായീടുന്നു കേരളം
മറയുന്നു പുഴകളും
മലകളും വനങ്ങളും
നവകേരളത്തിനായി മാറുന്നു
നവകേരളത്തിനായി
മുന്നേറുന്നു നാം
കാത്തുകൊൾക പൈതൃകത്തെയും
പ്രകൃതിയെയും