ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/ നദിയുടെ വേദന

Schoolwiki സംരംഭത്തിൽ നിന്ന്
നദിയുടെ വേദന

പറയുന്നു ഞാനെന്റ ചരിത്രമെല്ലാം
തുറക്കുന്നു ഞാനെന്റെ താഴികചെപ്പിൻ പാതകൾ
പളുങ്കുമണി കണ്ണീർ മത്തുടിച്ചെന്നിൽ
കുട്ടികൾ പൂർവികർ കളിച്ചുതിമിർത്തെന്നിൽ
കളിച്ചുനീന്തിതുടിച്ചാനന്ദഭരിതമാം
അവരുടെ മക്കൾ എനിക്ക് സമ്മാനിച്ചതാം
മാലിന്യകൂമ്പാരങ്ങൾ
ദൈവത്തിന് സ്വന്തം മക്കളാണ് അവർ
എന്റെ മറ്റിൽ എറിയുന്നു മാലിന്യശിഷ്ടങ്ങൾ
കണ്ണീർ ഒലിപ്പിച്ചു ഞാനിന്നു കണ്ണും കരളും
തകർന്നുസ്തബ്ധയായിനിന്നിടുന്നു
പഞ്ഞിപുതപ്പായ എന്റെ മാറിൽ
അടിഞ്ഞുകൂടിഞാ മാലിന്യ പ്രവാഹം
കുട്ടിയുമില്ല കുട്ടനുമില്ലെനിക്കിന്നൊരു
കൂട്ടായി ആരുമില്ല
പറയുന്നു ഞാനെന്റെ ചരിത്രമെല്ലാം
തുറക്കുന്നു ഞാനെന്റെ താഴികച്ചെപ്പിൻ പാതകൾ

മുഹമ്മദ് ആഷിഖ് എൻ എസ്
9 A ബി ആർ എം എച് എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത