ഇതു വിഷുക്കാലം
കൊന്നപ്പൂ വിരിയുന്നകാലം
കണിക്കൊന്നപ്പൂവിനെ കാണുന്നനേരം
വിരിയുന്നു സന്തോഷം
മനസ്സിലും വീട്ടിലും.
ഈ വിഷുക്കാലം വിരിഞ്ഞു നിന്നതോ
ലോകമെങ്ങും കൊറോണ തന്നെ
കൊറോണ തൻ പേരു കേട്ടാൽ വിരിയുന്നു മനസ്സിൽ
ഭയവും സങ്കടവും.
എങ്കിലും മഞ്ഞപ്പൂവേ
നിന്നെ കാണുന്ന മാത്രയിൽ
ഓടിയെത്തുന്നു എൻ മനസ്സിൽ
കണ്ണഞ്ചുംവിഷുക്കണിയും
ഉണ്ണിക്കണ്ണനുംവിഷുസദ്യയുമെല്ലാം.