ജി.യു.പി.എസ്.ഇളമ്പൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ് (കോവിഡ് 19)

കൊറോണ വൈറസ് (കോവിഡ് 19)

നമ്മുടെ ലോകത്ത് വന്നുഭവിച്ച മഹാമാരിയാണ് കോവിഡ് 19 . ഇത് മനുഷ്യ ജീവനെ ആഴത്തിൽ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന ഒരു മഹാ വിപത്താണ് . കൊറോണ വൈറസ് ആദ്യമായി സ്ഥിതീകരിച്ചത് ചൈനയിലെ വുഹാനിലാണ് .പിന്നീട് ഈ വൈറസ് പല രാജ്യങ്ങളിലേക്കും വ്യാപിച്ചു. ആദ്യം ചൈനയിൽ മരണ സംഖ്യ ഉയർന്നു . ഇറ്റലി, സ്പെയിൻ , അമേരിക്ക തുടങ്ങിയ രാജ്യങ്ങളും ഈ വൈറസിന്റെ പിടിയിൽ അകപ്പെട്ടു . ഇന്ത്യയിൽ ആദ്യമായി വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് 2020 ജനുവരി 30 ന് കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്. ചൈനയിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥിക്കാണ് രോഗം പിടിപെട്ടത്. ക്രമേണ രോഗ മുക്തി നേടുകയും ചെയ്തു.പിന്നീട് 2020 മാർച്ച് 8 നു ഇറ്റലിയിൽ നിന്നെത്തിയ മൂന്നു പേർക്കാണ് രോഗം സ്ഥിതീക്കരിച്ചത്. ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും രോഗം കുതിച്ചുയർന്നു. ലോകത്ത് മരണസംഖ്യ കുതിച്ചുയരുന്നു. അമേരിക്കയിലും ഇറ്റലിയിലും സ്പെയിനിലും മരണസംഖ്യയുടെ തോത് വളരെ കൂടുതലാണ്. ഇന്ത്യയിൽ ഇതുവരെ 414 പേര് മരിച്ചു. കേരളത്തിൽ 387 പേർ രോഗബാധിതരായി ; 2 പേർ മരിച്ചു . നമ്മൾ കൈകൾ സോപ്പ്, സാനിറ്റൈസർ ഇവ ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക. വീട്ടിൽ നിന്നും പുറത്തിറങ്ങാതിരിക്കുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. അതുവഴി നമ്മുടെ സുരക്ഷ ഉറപ്പാക്കുക. വീട്ടിലിരിക്കാം നമ്മുടെ സുരക്ഷയ്ക്കായി. വീട്ടിലിരുന്ന് കോറോണയെ പ്രതിരോധിക്കാം. " BREAK THE CHAIN "

ആരതി സജി
6 ജി.യു.പി.എസ്.ഇളമ്പൽ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം