എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/'''കിളിക്കൊരു നീർക്കുടം'''

കിളിക്കൊരു നീർക്കുടം


വറ്റി വരണ്ടൊരു ഭൂമിതൻ ഹൃത്തടം
അറ്റമില്ലാ മരുക്കാടായി മാറവേ
ഉച്ചയുറക്കം പിണങ്ങിയ തീപ്പകൽ
പിച്ചതെണ്ടാനെത്തു മുമ്മറ കാഴ്ചയിൽ
ലോകം മഹാ വ്യാധി, യുദ്ധഭീതിച്ചിതൽ,
ചോരമണക്കുന്ന പത്ര വൃത്താന്തങ്ങൾ !
അന്യന്റെ വാക്കുകൾ സംഗീതമാവാതെ യ നൃതയെന്ന
മതിൽ പടുക്കുന്നവർ !
കണ്ടു;മുറ്റത്തൊരു പാവം കിളിമകൾ
തൊണ്ട വരണ്ടൊരു നീർകണം
തേടുമ്പോൾ !
ആരു മാറ്റും അതിന്റെ ദാഹം? ഇനി
ആരു കാണും കിളിപ്പെണ്ണിന്റെ വേദന ?
പിഞ്ചുകാലുകൾ പിച്ചവെച്ചെത്തിയാ-
കയ്യിലുണ്ട് ചിരട്ടയിൽ
ദാഹനീർ !
തൊണ്ട വറ്റിയ പക്ഷിയാ
പൈതലാൽ ദാഹമാറ്റി
പ്പറന്നു പോയീടവേ '
ഉള്ളിലേതോ മഹാ കുറ്റബോധമെൻ കണ്ണുനീരിൽ
വിഷാദവർഷങ്ങളായ് !
ഇല്ല, വറ്റിവരണ്ടതില്ലിത്തിരി
ബാക്കിയുണ്ടീ ദയ, കാരുണ്യവർഷവും!

 

ശ്രീലക്ഷ്മി കെ
6 L എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത