ശുചിത്വം
ശുചിത്വം നമ്മുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമാണ്.ശുചിത്വം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ആരോഗ്യപരമായ ഒരു ജീവിതം നയിക്കാനാകു. ശുചിത്വം ഇല്ലായ്മ മൂലം പലതരം അസുഖങ്ങൾക്കും നാം അടിമപ്പെടും.
ഗ്രീക്ക് പുരാണത്തിലെ ആരോഗ്യദേവതയായ ഹെെജിയയുടെ പേരിൽനിന്നാണ് HYGEINEഎന്ന പദം രൂപപ്പെട്ടത് . ശുചിത്വം പല തരത്തിലുണ്ട് .വ്യക്തി ശുചിത്വം , പരിസരശുചിത്വം , സാമൂഹ്യ ശുചിത്വം, രാഷ്ട്രീയ ശുചിത്വം എന്നിവയാണവ. ശുചിത്വത്തിൽ ഏറ്റവും പ്രധാനം വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമാണ്.
ഒരു വ്യക്തി സ്വന്തമായി പാലിക്കേണ്ട ആരോഗ്യശീലങ്ങൾ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാതികളിൽ നിന്നും ജീവിതശൈലിരോഗങ്ങളിൽ നിന്നും രക്ഷനേടാം. താഴെപ്പറയുന്ന ആരോഗ്യശീലങ്ങൾ കൃത്യമായി പാലിക്കുകയാണെങ്കിൽ രോഗങ്ങളിൽ നിന്നും ഒരു പരിധിവരെ രക്ഷനേടാം.
- ഭക്ഷണത്തിനു മുമ്പും പിമ്പും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.
- രാവിലെയും രാത്രിയിലും പല്ല് തേക്കുക.
- ദിവസം രണ്ടുനേരം സോപ്പ് തേച്ച് കുളിക്കുക.
- നഖം വെട്ടി വൃത്തിയാക്കുക.
- വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക.
- പ്രഭാത ഭക്ഷണം ഒഴിവാക്കരുത്.
- ദിവസം രണ്ടുലിറ്റർ വെള്ളം കുടിക്കുക.
- വ്യായാമവും വിശ്രമവും പതിവാക്കുക.
- ശരിയായി ഉറങ്ങുക.
- ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ട് മുഖം പൊത്തുക.
മനുഷ്യന്റെ നിലനിൽപ്പിന് അത്വന്താപേക്ഷികമായ ഒരു ഘടകമാണ് പരിസര ശുചിത്വം. ഇന്ന് നമ്മുടെ സമൂഹത്തിൽ കണ്ടുവരുന്ന ഒട്ടുമുഖ്യ പകർച്ചവ്യാതി രോഗങ്ങൾക്കും കാരണം പരിസരശുചിത്വത്തിന്റെ അഭാവമാണ്. കൊതുക് പകർത്തുന്ന പകർച്ചവ്യാതികളായ ഡങ്കിപ്പനി, മലേറിയ, മന്ത്, ചിക്കൻ ഗുനിയ തുടങ്ങിയ രോഗങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരുകയാണ്. ഈ പകർച്ചവ്യാതികൾ പരിസരം വൃത്തിയാക്കിയാൽ നമുക്ക് തടയാം. നമ്മുടെ കേരളത്തിലെ ഒട്ടുമുഖ്യ പുഴകളും തോടുകളും ഇന്ന് മലിനമാണ്. പരിസര ശുചിത്വം പാലിക്കാത്തതിനാലാണ് ഇന്ന് നമ്മുടെ ലോകത്തെ ആകെ പിടിച്ചുകുലുക്കിയ കോവിഡ് 19 വെെറസ് വുഹാനിലെ മാർക്കറ്റിൽ രൂപമെടുത്തത്. ശേഷം അത് ലോകം മുഴുവൻ വ്യാപിച്ചു. ഈ ഒരു സാഹചര്യത്തിൽ ശുചിത്വത്തിന് ഏറെ പ്രാധാന്യം ഉണ്ട്. ശുചിത്വം പാലിക്കുകയാണെങ്കിൽ നമുക്ക് ഈ മഹാമാരിയെ തടുക്കാനാകും .നാം ഈ വിപത്തിനെ അതിജീവിക്കുക തന്നെ ചെയ്യും.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|