ഒരുമയുടെ കൊറോണക്കാലം
അറിയാതെ വന്നു
കൊറോണക്കാലം
അകലാൻ പറഞ്ഞു
കൊറോണക്കാലം
ഭീതി പടർത്തും
കൊറോണക്കാലം
ഒരുമയായ് എതിരിടാം
കൊറോണക്കാലം
വാഹനങ്ങളൊന്നും റോഡിലില്ല
വള്ളവുമില്ല വിമാനവുമില്ല
സുരക്ഷിതരായി വീട്ടിലിരിക്കാം
ഒരുമയോടെതിരിടാം
കൊറോണക്കാലം
പനി വേണ്ട
ചുമ വേണ്ട
കൊറോണ വേണ്ട
കൈകൾ കഴുകാം
മാസ്ക് ധരിക്കാം
ഒരു മുൾക്കിരീടം പോൽ
കൊറോണ വന്നു
പേടിപ്പിക്കാൻ
ആശങ്കയോടെ ജാഗ്രതയോടെ
വീടിനുള്ളിൽ സുരക്ഷിതരാവാം
ഒരുമയായ് നേരിടാം
ഈ കൊറോണയെ
പ്രാർത്ഥിക്കാം കൈകൂപ്പി
ഒരുമയോടെ
ആഘോഷമെല്ലാം വീട്ടിലായി
ആളുകളെല്ലാം വീട്ടിലായി
ആരോഗ്യപ്രവർത്തകരുംപോലീസുകാരും
നമ്മുടെ ശക്തി നാടിൻ ശക്തി
ഒരുമയോടെ നമുക്ക് എതിരിടാം
ഈ കൊറോണയെ
പേടിപ്പെടുത്താതെ പോകൂ നീ ദൂരേക്ക്
കൊറോണേ നീ ഞങ്ങളെ വിട്ട് പോകൂ
ഒരുമയോടെതിരിടാം ഈ കൊറോണയെ
കൈകൂപ്പി പ്രാർത്ഥിക്കാം
രക്ഷ നേടാൻ
വന്ദനം വന്ദനം രക്ഷകരേ
വന്ദനം വന്ദനം രക്ഷകരേ........