എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന വിലങ്ങ്

കൊറോണ എന്ന വിലങ്ങ്

എൻ ബാല്യത്തിൽ വിലക്ക് വീണ ദിവസം
കുട്ടിൽ അകപ്പെട്ട പക്ഷി തൻ നൊമ്പരം
ഞാൻ അറിഞ്ഞു കൂട്ടുകാരറിഞ്ഞു
വേനലവധി ഞങ്ങൾ അറിഞ്ഞില്ല
ഒറ്റക്കായ് വീടിനുള്ളിൽ അകപ്പെട്ടു
പുറത്തേക്ക് നോക്കിയാൽ ഒഴിഞ്ഞ മുറ്റവും
പാടവും തോപ്പും
ആകാശത്ത് പാറി പറക്കുന്ന പട്ടമില്ല
എല്ലാം വിചനമായി
എന്ന മാറും ഈ മഹാമാരി
ഒരുമിക്കാം നമുക്ക് ഒറ്റക്കെട്ടായ്
സോപ്പിട്ട് അകറ്റാം അകലം പാലിക്കാം
കൊറോണ എന്ന വിലങ്ങ് അഴിക്കാം

ദുൽകിഫൽ. സി
6 C എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത