പാതയോരങ്ങളെ കുളങ്ങളെ
നദികളെ മലിനമാക്കാതെ
നാം കാത്തിടേണം
എവിടെ തിരഞ്ഞാലും
ദുർഗന്ധം വമിക്കുന്ന കാഴ്ചയാണിപ്പോൾ
നാം കാണുന്നത്
കണ്ണീര് പോലുള്ള ശുദ്ധജലം
ചെളി മൂടി ആകെ നശിച്ചുപോയി
ആരാണ് ഉത്തരം പറയേണ്ടത്?
നാമേവരും പറഞ്ഞേ മതിയാവൂ
മഴപെയ്ത് വെള്ളം നിറഞ്ഞുവെന്നാലും
രോഗം പടരുന്നുനാട്ടിലാകെ
മനുഷ്യരായ നാം ഇവയൊന്നും കാണാതെ പോവരുതേ
വരുംതലമുറയാം മക്കൾക്ക് മാതൃകയായി നാം നിന്നീടണം
കാടും മലകളും നദികളും പുഴകളും
ഏവർക്കും സ്വന്തം എന്നോർത്തിടേണം
ബുദ്ധിയുള്ള മനുജരാം നാം
ബുദ്ധിപൂർവ്വം നീങ്ങിടേണം
നാമേവരും ഒത്തു ചേർന്ന്
നല്ലൊരു ജനനിയെ വാർത്തിടേണം.