ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി/അക്ഷരവൃക്ഷം/ കരുതൽ
കരുതൽ നാം ഇന്ന് കാണുന്ന ഭൂമി ഉത്ഭവിച്ചത് അനേകായിരം വർഷങ്ങൾക്കു മുൻപാണ് . ഭൂമിയെനമുക്കൊരു വീടിനോട് ഉപമിക്കാം. മാനവരാശിയെ കുടുംബത്തിലെ അംഗങ്ങളായും കണക്കാകാം. ആ കുടുംബത്തെ വേരോടെ പിഴുതു കളയാനായി ജന്മം കൊണ്ട ഒന്നാണ് കൊറോണ വൈറസ്. ഈ മഹാമാരി ലോകത്തെ തന്നെ മാറ്റിമറിക്കാനായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. പെട്ടന്ന് ഒരു ദിനം ചൈനയിൽ പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരിക്ക് ലോകത്തെ കീഴടക്കാൻ നിമിഷനേരം മതിയായിരുന്നു. ഇന്നലെ നാം കണ്ട ലോകമല്ല ഇന്നത്തേത് ആകെ മാറിയിരിക്കുന്നു അല്ല മാറ്റിയിരിക്കുന്നു. ഇന്ത്യ മഹാരാജ്യത്തിലും ഈ വിനാശകാരിയായ വൈറസ് ആമസോൺ കാട്ടുതീ പോലെ പടർന്നുപിടിച്ചു. തെരുവീഥികളിൽ മരണദേവത സംഹാര താണ്ഡവമാടി. കേരളവും വൈറസിന്റെ പിടിയിലകപ്പെട്ടു. നിപ്പയെ അതിജീവിച്ച കേരളം ഇതിനെ വെല്ലുവിളിയോടെ ഏറ്റെടുത്തു. കരുതൽ ഹസ്തവുമായി മാലാഖമാരും സർക്കാരും ജനങ്ങളെ പരിചരിച്ചു കൊണ്ടിരിക്കുന്നു. നമ്മൾ കൊറോണ എന്ന ഭീഷണിയെ തരണം ചെയ്യും.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം