ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
ചൈനയിലെ വുഹാനിൽ നിന്ന് ഉടലെടുത്ത മഹാമാരിയാണ് കൊറേോണ വൈറസ്. ഇതിന്റെ ശാസ്ത്രീയനാമം കോവിഡ് 19 എന്നാണ്. 2019ൽ രൂപംകൊണ്ടതിനാലാണ് കോവിഡിനൊപ്പെ 19 എന്ന് അക്കം കൂടി വന്നത് 2019 ഡിസംബറിലാണ് ഈ വൈറസ് രോഗം ചൈനയിലും ഇറ്റലിയിലും ഒക്കെ റിപ്പോർട്ട് ചെയ്തത്. എന്നാൽ മാർച്ചിലാണ് നമ്മുടെ ഇന്ത്യയിൽ ഈ രോഗം വന്നത്. കൊവിഡ് 19 എന്ന പേര് നിർദ്ദേശിച്ചത് ആണ്. 2020 യെ മഹാമാരിയായി പ്രഖ്യാപിച്ചതും ഈ വൈറസ് രോഗത്തെയാണ്. കൊറോണ എന്ന ലാറ്റിൻ വാക്കിനർത്ഥം കീരീടം അഥവാ പ്രഭാവലയം എന്നാണ്. ഈ വൈറസിന്റെ വ്യാപനം തടയാൻ വേണ്ടിയുള്ള ആരോഗ്യവകുപ്പിന്റെ മുദ്രാവാക്യമാണ് മനുഷ്യന്റെ ആന്തരിക അവയവങ്ങളിലാണ് കൊറോണ വൈറസ് പ്രവർത്തിക്കുന്നത്. ഹസ്തദാനം ചുമയ്ക്കമ്പോഴും തുമ്മുമ്പോഴും അണുക്കൾ എന്നിവിടങ്ങളിൽ നിന്നാണ് ഇത് പകരുന്നത്. ഇതിനകം തന്നെ നമ്മുടെ ലോകത്തിൽ ലക്ഷകണക്കിന് മനുഷ്യർ മരണവരിച്ച് കഴിഞ്ഞു. അതിനാൽ ഗവൺമെന്റ് brek the chain എന്ന നയം കൊണ്ടുവന്നു. കൊറോണ ബാധയെ നേരിടാൻ 2020 മാർച്ച് 22 ന് ജനതാ കർഫ്യു ആചരിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. കൂടാതെ രാജ്യത്ത് lockdown പ്രഖ്യാപിച്ചു. 2020ഏപ്രിൽ 14 വരെ തുടരുന്ന ലോക്കഡൗണ് ജനജീവിതത്തെ ആകെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. വീടിനു പുറത്തിറങ്ങാതിരിക്കുക, മാസ്ക്ക് ധരിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവുമൊഴിച്ച് നന്നായ് കഴുകുകഎന്നീ ഗവ നിർദ്ദേശങ്ങൾ പാലിച്ച് കൊറോണ വൈറസിനെതിരെ നമുക്ക് പ്രതിരോധിക്കാം. പരിഭ്രാന്തിയല്ല വേണ്ടത് ജാഗ്രതയാണ്.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം