ജി.എൽ.പി.എസ്.പിലാക്കാട്ടിരി/അക്ഷരവൃക്ഷം/പഴക്കുട്ടൻമാർ
പഴക്കുട്ടൻമാർ
പറയാമോ നിൻ പേരെന്ത്? ഞാനാണാപ്പിൾ കണ്ടോളൂ കറുമുറെ തിന്നാൻ വന്നോളൂ നല്ലൊരു മഞ്ഞക്കുപ്പായം ഇട്ടു വരുന്നവനാരാണ്? വാഴക്കുലയിൽ നിന്നാണേ ഞാനൊരു വാഴപ്പഴമാണേ പളപള മിന്നും കോട്ടിട്ട് പമ്മിയിരിക്ക്ണതാരാണ്? ഞാനാ ഞാനാണോറഞ്ച് പേരും നിറവും ഒന്നാണേ പച്ചക്കുട്ടാ പറയാമോ ഒന്ന് വിളിക്കാൻ പേരുണ്ടോ? പേരുണ്ടല്ലോ കേട്ടോളൂ പരപര പരപര പേരയ്ക്ക
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത |