Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ്
ഇന്ന് എന്റെ അച്ഛൻ വരുമല്ലോ.....
ഏറെ സന്തോഷത്തിലാണ് മീനുമോളും അവളുടെ ചേച്ചിയും. അച്ഛൻ വന്നാൽ ടൂർ പോകാനുള്ളതോക്കെ പ്ലാൻ ചെയ്‍തിട്ടുണ്ട് മാത്രമല്ല അവർക്ക് കുറേ സാധനങ്ങൾ കൊണ്ട് വരാമെന്നും പറഞ്ഞിട്ടുണ്ട്.
കുറേ നേരം കഴിഞ്ഞിട്ടും അച്ഛനെ കാണാനില്ല, അമ്മ ആരോടോ ഫോണിൽ സംസാരിക്കുന്നുണ്ട്.ചേച്ചി നല്ല ഉറക്കത്തിലുമാണ് പെട്ടന്ന് അമ്മയുടെ മുഖംവാടി മീനു അമ്മയോട് എന്താണ് കാര്യമെന്ന് ചോദിച്ചു. അമ്മ ചേച്ചിയെ വിളിച്ചുണർത്തി അച്‍ഛനെ ഐസോലേഷൻ വാർഡിലേക്ക് മാറ്റിയിരിക്കുന്നു. അവർ രണ്ടുപേരും ഞെട്ടി പിന്നെ മീനുവിന്റെ മനസ്സിൽ നൂറുകൂട്ടം ചോദ്യങ്ങൾ ഉയർന്നു. അവൾ ചേച്ചിയോട് ചോദിച്ചു എന്താ ഐസോലേഷൻ വാർഡ് എന്ന്? എന്തിനാണ് അച്‍ഛനെ അതിലേക്ക് മാറ്റിയിരിക്കുന്നത് എന്ന്?
ചേച്ചി മീനുവിനോട് പറഞ്ഞുകൊടുത്തു,കൊറോണ വൈറസ് എല്ലായിടത്തും പടർന്നുപിടിച്ചിരിക്കുന്നു. അത് മ്യഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പിന്നെ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പടർന്നുകൊണ്ടിരിക്കുന്നു.
ചേച്ചി ഇതാദ്യം എവിടെനിന്നാണ് ഉണ്ടായത്?- മീനു ചോദിച്ചു
ചൈനയിൽനിന്ന് -ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നാണ് ഇതിന്റെ ആരംഭം പിന്നീടത് വലിയ നഗരങ്ങളിലേക്കും രാജ്യങ്ങളിലേക്കും ഈ മഹാമാരി പടർന്ന് പിടിച്ചു.
ഒരു രാജ്യത്തുനിന്ന് മറ്റോരു രാജ്യത്തേക്ക് യാത്രചെയ്യുമ്പോൾ ഈ വൈറസ് നമ്മളെ പിടികൂടിയിട്ടുണ്ടോ എന്ന് പരിശോധിക്കും. അയാളിൽ ആ വൈറസ് ഉണ്ടെങ്കിൽ അയാളെ ഐസോലേഷൻ വാർഡിലാക്കും.
അപ്പോൾ മീനു ചോദിച്ചു ,നമ്മുടെ അച്‍ഛനും ആ രോഗമുണ്ടോ?
അച്‍ഛൻ ടൂർ പോകാൻ പ്ലാൻ ചെയ്തതായിരുന്നു.ഇപ്പോൾ അച്‍ഛന് വീട്ടിലേക്ക് വരാൻ പറ്റില്ലാ അല്ലേ? നിരാശയായി മീനുമോൾ അച്‍ഛനുവേണ്ടി കാത്തിരുന്നു.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ
|