ഗവ. എച്ച് എസ് എസ് മീനങ്ങാടി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ലൈബ്രറി


മീനങ്ങാടി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിന് മാത്രമായി 20 X 40 അടിവിസ്തീർണത്തിൽ വിശാലമായ വായനാമുറിയിൽ സെന്റ്രൽ ലൈബ്രറി സംവിധാനം പ്രവർത്തിക്കുന്നുണ്ട് . ലൈബ്രറി ചുമരുകൾക്കു ചുറ്റും കലാസാഹിത്യം,ശാസ്ത്രം,തുടങ്ങിയ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹദ്‍വ്യക്തികളുടെ അർധകായചിത്രവും അവരെക്കുറിച്ചുള്ള ലഘുകുറിപ്പും ഏറെ വിജ്ഞാനപ്രദമാണ്.അ‍ഞ്ചുമുതൽ പത്തുവരെയുള്ള നാൽപ്പത്തിയെട്ട് ഡിവിഷനുകളിൽ ക്ലാസ്സ് ലൈബ്രറികൾ പ്രവർത്തിക്കുന്നുണ്ട് . പകുതിയോളം ക്ലാസ്സുമുറികളിൽ വ്യക്തികൾ,സ്ഥാപനങ്ങൾ സ്പോൺസർ ചെയ്ത ക്ലാസ്സ് ലൈബ്രറി അലമാരകൾ കൂടി ഉണ്ട്.ക്ലാസ്സ് അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ്സ് ലൈബ്രറി ഫലപ്രദമായി പ്രവർത്തിക്കുന്നു. 2018 – 19 വർഷത്തിൽ പുസ്തകദക്ഷിണ എന്ന പദ്ധതിയിലൂടെ രണ്ടായിരത്തോളം പുസ്തകങ്ങൾ ലഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ , അധ്യാപകർ,പൂർവ്വവിദ്യാർത്ഥികൾ,പൊതുജനങ്ങൾ എന്നി വരിലൂടെഅവർ പേരെഴുതി ഒപ്പിട്ട് തരുന്ന പുസ്തകങ്ങൾ സ്വീകരിക്കുന്നതാണ്. പുസ്തകദക്ഷിണ പദ്ധതി കുട്ടികളുടെജന്മദിനാഘോഷത്തിനും മറ്റും വിദ്യാലയത്തിന് പുസ്തകങ്ങൾ നൽകുന്ന പ്രവർത്തനം തുടർന്നു വരുന്നു. വിദ്യാലയത്തിലെ മികച്ച വായനക്കാർക്കായി സെന്റ്രൽ ലൈബ്രറിയിൽ‍നിന്ന് വായനാക്ലബ്ബ്മുഖേന നേരിട്ടും പുസ്തകങ്ങൾ നൽകുന്നു.എച്ച് എസ് , യു പി വിഭാഗങ്ങളിൽ രണ്ട് വായനാക്ലബ്ബുകൾ പ്രവർത്തിക്കുന്നു.‍ വായനാക്ലബ്ബിന്റെ നേതൃത്വത്തില് വിവിധ മത്സരങ്ങൾ , വായനാമത്സരങ്ങൾ വിവിധദിനാഘോഷങ്ങൾ‍ ,പൊതുവിജ്ഞാനകോച്ചിംഗ് ക്ലാസ്സുകൾ തുടങ്ങിയവ ഫലപ്രദമായി നടന്നുവരുന്നു.വിദ്യാർത്ഥികൾഅവശ്യം വായിച്ചിരിക്കേണ്ട പ്രധാന പുസ്തകങ്ങളുടെഒരു പ്രദർശനം സ്ഥിരം പുസ്തകപ്രദർശനസ്റ്റാളിൽ ഒരുക്കി യിട്ടുണ്ട് . സ്കൂൾ ലൈബ്രറി ഡിജിറ്റൽ തലത്തിൽ എത്തിക്കുന്നതിന്റെ പ്രാരംഭഘട്ടം ആരംഭിച്ചിട്ടുണ്ട് .






























ഹയർ സെക്കണ്ടറി ലൈബ്രറി

ഹയർ സെക്കണ്ടറി ലൈബ്രറി. 5 പത്രങ്ങൾ, അമ്പതിലേറെ ആനുകാലികങ്ങൾ. മത്സര പരീക്ഷകൾക്കു തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി ,പ്രത്യേക കരിയർ കോർണർ.വിദ്യാർഥികളുടെ സൃഷ്ടികൾ, കലാ സാഹിത്യ സംബന്ധമായ വാർത്തകൾ എന്നിവ പ്രസിദ്ധീകരിക്കാനായി വാർത്താ ബോർഡ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. വിപുലമായ റഫറൻസ് സെക്ഷനുമുണ്ട്.