ഉപയോക്താവ്:33072headmaster
4SClub -2024-2025
പുതുപ്പള്ളി ഗവൺമെൻറ് സെൻറ് ജോർജ് ഗേൾസ് ഹൈസ്കൂളിൽ 4 S ക്ലബ്ബിൻറെ വിവിധങ്ങളായ പ്രവർത്തനങ്ങൾ വിജയകരമായി നടക്കുന്നു. സ്കൂളിൽ പുതുതായി ചാർജ് എടുത്ത പ്രഥമാധ്യപികയ്ക്കും മറ്റ് മൂന്ന് അധ്യാപകർക്കുമായ കുട്ടികൾ ഒരുക്കിയ സ്വാഗതം വളരെ ആകർഷണീയമായിരുന്നു .പരിപാടി തയ്യാറാക്കിയ അവതരിപ്പിച്ചതും നടത്തിയതും എല്ലാം കുട്ടികൾ ആയിരുന്നുഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു പ്രവർത്തനമായി 4S ക്ലബിന് ഇത് ഉയർത്തിക്കാട്ടാം.
1-11-2024
പുതുപ്പള്ളി ഗവൺമെൻറ് സെൻറ് ജോർജ് ഗേൾസ് ഹൈസ്കൂളിൽ 4 S (സ്കൂൾ സോഷ്യൽ സർവീസ് സ്കീം) ക്ലബ്ബിൻറെ വിവിധങ്ങളായ പ്രവർത്തനങ്ങൾ വിജയകരമായി നടക്കുന്നു. കേരളപ്പിറവി ദിനത്തിൽ സെൻറ് ജോർജിൻ്റെ മിടുക്കികൾ പുതുപ്പള്ളിക്കവലയുടെ പ്രധാനയിടങ്ങളിലെല്ലാം ലഹരിവിരുദ്ധ സ്റ്റിക്കറുകൾ പതിക്കുക എന്ന വ്യത്യസ്തമായ ഒരു കർത്തവ്യമാണ് ഏറ്റെടുത്തത്. സമൂഹത്തിൽ ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിനായി ഈ വിദ്യാർഥിനികളുടെ ഒരു വലിയ ശ്രമമായി ഈ പ്രവർത്തനത്തെ കാണാം. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലടീച്ചർ, 4 S ക്ലബിൻ്റെ അമരക്കാരി ടെസ്സി ടീച്ചർ, സ്കൂൾ കൗൺസിലർ ഷീന ടീച്ചർ തുടങ്ങിയവർ കുട്ടികൾക്ക് പിന്തുണയുമായി കൂടെ നിന്നു. പുതുപ്പള്ളിയുടെ തിരക്കുകളിൽ യുവാക്കളും കുട്ടികളുമൊക്കെ കൂടി നിൽക്കുന്നിടത്തെല്ലാം ലഹരിവിരുദ്ധ സ്റ്റിക്കർ പതിക്കുക വഴി സമൂഹത്തിൻ്റെ മനസ്സിലേയ്ക്കു കൂടി ഈ നല്ല സന്ദേശമെത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുട്ടികൾ.
November 7,2024
പോഷക സമൃദ്ധമായ, കൊതിപ്പിക്കുന്ന രുചി വൈവിധ്യങ്ങളുള്ള നാടൻ വിഭവങ്ങളുടെ മേള കൊണ്ട് ശ്രദ്ധേയമായ ഒരു ദിനമായിരുന്നു പുതുപ്പള്ളി st. ജോർജ്സ് ഗവ. VHSS സ്കൂളിന് ഇന്ന് .പുതുപ്പള്ളി പഞ്ചായത്തിലെ അംഗൻവാടികളുടെ സഹകരണത്തോടെ ആയുർവേദദിനാചരണത്തോ ടനുബന്ധിച്ചു പോഷകാഹാര പ്രദർശനവും മാതാപിതാക്കൾക്ക് visual ഓട്ടീസം എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
വാഴപ്പിണ്ടി, വാഴച്ചുണ്ട് , അത്തിക്കായ,പനിക്കൂർക്കയില, കപ്പളങ്ങ തുടങ്ങിയ പ്രകൃതിദത്ത വിഭവങ്ങൾ കൊണ്ടുള്ള അപൂർവ രുചിക്കൂട്ടാണ് ഇവിടെ സ്കൂളിലെ കുഞ്ഞുങ്ങൾക്കായി അവതരിപ്പിച്ചിരുന്നത് .പുതുപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ പ്രൊമോദിൻ്റെ അധ്യക്ഷതയിൽ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി
ചെയർപേഴ്സൺ ശ്രീമതി ശാന്തമ്മ തോമസ് ഉദ്ഘാടനം നിർവഹിക്കുകയും, സ്കൂൾ HM ശ്രീമതി ശ്രീല രവിന്ദ്രൻ, പ്രിൻസിപ്പൽ ശ്രീമതി റെമിതാ, icds സൂപ്പർവൈസർ ശ്രീമതി കവിത തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. പരിപാടികളിൽ വിവിധ തരത്തിലുള്ള പോഷകാഹാരങ്ങൾ കാണുവാനും ആസ്വദിക്കുവാനും സാധിച്ചത് ഏവർക്കും നല്ല ഒരു അനുഭവം പകരുന്നത് ആയിരുന്നു. അധ്യാപകരായ വീണ, ടെസ്സി, രാജേഷ് , മിഥുൻ,ആശ, ഗീതമണി, ആനി, സിന്ധു, ലക്ഷ്മി മുതലായവർ പരിപാടിക്ക് നേതൃത്വം നൽകി. Visual autism ത്തെ കുറിചുള്ള ബോധവത്കരണ ക്ലാസുകൾക്ക് സ്കൂൾ കൗൺസിലർ ശ്രീമതി ഷീന നേതൃത്വം നൽകി.
| ReplyForward |