തന്നട എൽ പി സ്കൂൾ/അക്ഷരവൃക്ഷം/രോഗത്തെ തടയാം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗത്തെ തടയാം


ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു. അക്കാലത്തെ ഏറ്റവും ദുഷിച്ചവനായ രാജാവായിരുന്നു അയാൾ. പണത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ രാജ്യത്തിലെ ജനങ്ങളുടെ അവസ്ഥയോ വൃത്തിയോ ഒന്നും നോക്കിയിരുന്നില്ല. അത്രയും ഹീനമായ രാജ്യം ആയിക്കഴിഞ്ഞിരുന്നു അത്. കുറച്ചു കാലങ്ങൾക്കു ശേഷം ആ രാജ്യത്ത് വലിയൊരു രോഗം പിടിപെട്ടു .അദ്ദേഹം ആ രോഗത്തെ വലിയ രോഗമായി എടുത്തില്ല ജനങ്ങളെ ശ്രദ്ധിച്ചില്ല. അങ്ങനെ ആ രോഗം പിടിപെട്ടു ആ രാജ്യത്തെ ആളുകൾ മുക്കാൽഭാഗവും മരണമടഞ്ഞു. വൃത്തിയില്ലായ്മ കൊണ്ടായിരുന്നു ആ രോഗം പടർന്നത്. അങ്ങനെ രാജാവിനു ആ രോഗം പിടിപെട്ടു .അയാൾ ജീവിതത്തിൽ ദൈവവിശ്വാസി ആയിരുന്നില്ല .പക്ഷേ അയാളുടെ സ്വഭാവവും രീതിയും ആരോഗ്യം മാറ്റിമറിച്ചു .അയാൾക്ക് രോഗം പിടിപെട്ടപ്പോൾ അയാൾ ദൈവത്തോട് പ്രാർത്ഥിക്കുകയും ശുദ്ധി നിലനിർത്തുകയും ചെയ്തു ..കുറച്ചു ദിവസങ്ങൾക്കുശേഷം ആ രോഗം ഭേദമായി .പക്ഷേ ജനങ്ങളെ രക്ഷിക്കാൻ അയാൾ കഴിഞ്ഞില്ല.. അപ്പോഴായിരുന്നു അയാൾക്ക് തെറ്റ് മനസ്സിലായത്. പിന്നീട് അവർ രോഗത്തെ പ്രതിരോധിച്ചു .അവർ കൈകോർത്ത് നിന്ന് രോഗത്തെ പ്രതിരോധിച്ചു .ഏതു വലിയ ദുരിതവും കൈകോർത്തു നിന്നാൽ തടയാം എന്ന് മനസ്സിലാക്കി അവർ സന്തുഷ്ടരായി ജീവിച്ചു...

നാസ്നീൻ
4 തന്നട എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ