ഗവ. എൽ പി എസ് ആറാമട/അക്ഷരവൃക്ഷം/കൊറോണക്കാലം
കൊറോണക്കാലം
ഉറങ്ങാൻ നല്ല സുഖമായിരുന്നു.ഞാൻ താമസിച്ചാണ് എഴുന്നേറ്റത്.ഇന്ന് സ്കൂളിൽ പോകണ്ട.കോവിഡ്-19 കാരണം കുറച്ച് ദിവസങ്ങളായി സ്കൂൾ അടച്ചിരിക്കുന്നു.എനിക്ക് ഒത്തിരി വിഷമം ഉണ്ട് സ്കൂളിൽ പോകാത്തതിനാൽ.വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ അകത്തുതന്നെ ഇരുന്നു.ഒരു രസവുമില്ല.കൂട്ടുകാരെ കാണാൻ പറ്റാത്തതിനാൽ അവധി ആയിട്ടും ഒരു സുഖവുമില്ല.ക്ലാസ് ടീച്ചർ ഇന്ന് വിളിച്ചിരുന്നു.വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്ന് നിർദ്ദേശിച്ചു.ഞാൻ പറഞ്ഞു പുറത്തിറങ്ങാതെ വീട്ടിനകത്തുതന്നെ ഇരുപ്പാണെന്ന്.അച്ഛനോട് പറഞ്ഞു ഒരു പട്ടം ഉണ്ടാക്കി ഞാനും അനിയത്തിയും കൂടി വൈകുന്നേരം ടെറസിന് മുകളിൽ പറത്തിക്കളിച്ചു.ഇപ്പോൾ ഞാൻ അമ്മയെ അടുക്കളയിൽ സഹായിക്കുന്നുണ്ട്.എനിക്ക് എന്റെ പശുവിനോടും ആടിനോടും ഒപ്പം ഒരുപാട് നേരം ഇരിക്കാൻ പറ്റും.രാത്രി കുറച്ചുനേരം കൊച്ചു ടിവി കണ്ടു.ഈയൊരവസ്ഥ എത്രയും പെട്ടെന്ന് മാറ്റിത്തരണേ എന്ന് ദൈവത്തോട് പ്രർത്ഥച്ചു കൊണ്ട് ഉറങ്ങാൻ കിടന്നു.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |