കൊറൊണ

വമ്പനാം കൊറൊണ കേരളത്തിൽ
മാനുഷ ദേഹത്തിൽ തിത്തക തിത്തക തൈയ്യ്
മാളോരെ കാണുവാൻ നോക്കിടേണ്ട
മനുഷ്യരെല്ലാരും വീട്ടിലാണേ
കള്ളവുമില്ല ചതിയുമില്ല കൊറേണയാണല്ലോ നാട്ടിലൊക്കെ
ലോകം മുഴുവനും അമ്പരന്നു
കൊറൊണ കാരണം പേടിയായി
റോഡിൽ മുഴുവനും പോലീസാണേ ഓടടാ വീട്ടിന്റെ ഉള്ളിലേക്ക്
കേന്ദ്രം പറയുന്ന കാര്യങ്ങൾക്ക് ഭംഗം വരുത്തിയാൽ കിട്ടും രോഗം
മനുഷ്യർചെയ്യുന്ന തെറ്റുകൾക്ക് ദൈവം കൊടുക്കുന്ന ശിക്ഷയാണോ ?
ഇനി നാം സൂക്ഷിച്ച് ജീവിക്കുകിൽ രോഗം ശമിച്ചിടും ജീവൻ കിട്ടും
ആശങ്ക വേണ്ട കരുതൽ മതി രോഗത്തെ തോൽപിച്ച് മൂക്തി നേടാം
വൃത്തിയും ശുദ്ധിയും പാലിച്ചെന്നാൽ
നാളൊരു നാളെയ്ക്കായ് കൈകൾ കോർക്കാം
ഇന്നു നാം ചെയ്യുന്ന തെറ്റുകൾക്ക് ഭാവിതലമുറ സാക്ഷിയാകും [2]
ആയതു കൊണ്ട് സൂക്ഷിക്കേണം ഭാവിയെ
കാത്തു നമ്മെ സംരക്ഷിക്കാം രോഗത്തെ തോൽപിച്ച് മുക്തി നേടാം .

ജയദേവൻ ഇ
VIII D എസ്.എം.എച്ച്.എസ്.എസ് അറക്കുളം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത