ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക്ഡൗൺ

ലോക്ക് ഡൗൺ
....... ........... ......

കൊറോണയെന്ന മഹാമാരിയെ
കണ്ട് പകച്ചു പോയീ....
ലോകജനതയാകെ
ചൈനയിലെ ചന്തയിൽ നിന്നും
വന്നതോ നീ അതോ
ട്രംപിന്റെ മായാജാലമോ?!
രാജ്യങ്ങളിലൊന്നാമൻ
ഇതൊരു ജലദോഷപനിയെന്ന്
നിസാരവൽക്കരിക്കുമ്പോഴും
മരിച്ചു വീഴുന്നു ആയിരങ്ങൾ ദിനന്തോറും
വുഹാനിലെ ചന്തയിൽ
ജീവൻ പോവാത്ത മിണ്ടാപ്രാണികളെ
തൊലിയുരിഞ്ഞ് പണമാക്കുന്നതിന്
ശിക്ഷയോ.... അതോ ....
ശാസ്ത്രത്തിന്റെ അഹങ്കാരത്തിന്
പറ്റിയ കൈപ്പിഴയോ?
അറിയില്ല.
അറിയില്ല ആർക്കുമറിയില്ല!!
എന്നിരിക്കിലും മഹാമാരിയെ തുരത്താൻ പ്രയത്നിക്കുന്നൂ രാവും പകലും
നമ്മുടെ പ്രയരാം ഭിഷഗ്വരർ
വന്ദിപ്പൂ ഓരോ നിമിഷവും
ജീവൻ കാക്കും നന്മ തൻ മാലാഖമാരെയും.
അഹന്തയും ആർഭാടവും മൂത്ത്
സ്വയമേവ മറന്ന മാനുഷർ
തെല്ലിട കാലിടറിപ്പോയ്..
ഈ മഹാവ്യാധി തൻ മുന്നിൽ
മാലോകരാകെയും കണ്ണീരിലാഴ്ത്തുന്ന
മഹാമാരിയ്ക്കു പ്രതിവിധിയായ്
സമൂഹ നന്മയ്ക്കായ്
സാമൂഹിക അകലത്തിലൂടെ
പൊരുതിടാം, കാത്തിടാം........
 
 'Break the chain '

അന്വയ എസ് സുരേഷ്
10ബി ജി എച്ച് എസ് എസ് ശിവപുരം
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത