ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/ലോകാരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ലോകാരോഗ്യം

ആരോഗ്യം സമ്പൂർണ്ണ ദൈനംദിന ജീവിതത്തിനുള്ള ഒരു ഉപാധിയാണ്. നിലനിൽപ്പിനായി മാത്രമുള്ളതല്ല ആരോഗ്യം എന്നത് ശാരീരിക ശേഷി യും സാമൂഹിക വ്യക്തിപരവുമായ ഉപാധികൾക്ക് ഊന്നൽ കൊടുക്കാനുള്ള ഒരു സംഗതിയാണ് ഭൗതിക പരിസ്ഥിതി സാമൂഹിക പരിസ്ഥിതി ജൈവ പരിസ്ഥിതി എന്ന് പരിസ്ഥിതി ഘടകങ്ങളെ മൂന്നായി തരം തിരിക്കാം. രോഗാവസ്ഥയ്ക്ക് ഉള്ള കാരണങ്ങൾ പലതാകാം രോഗാണുക്കളുടെ ആക്രമണം, പോഷകാഹാരക്കുറവ്, വ്യായാമക്കുറവ്, ഇവയൊക്കെ ആകാം. ജീവിക്കുന്ന സാഹചര്യം പൊതുവിൽ വ്യക്തികളുടെ ആരോഗ്യവും ജീവിതത്തിന്റെ ഗുണനിലവാരവും നിർണയിക്കുന്നതിന് പരമപ്രധാനമാണ്. വൈദ്യശാസ്ത്രത്തിന് പ്രയോഗത്തിലൂടെ മാത്രമല്ല ജീവിതരീതിയുടെ തിരഞ്ഞെടുപ്പിലൂടെയും മെച്ചപ്പെട്ട പരിസ്ഥിതിലൂടെയും ആരോഗ്യവും മൂല്യവും വർദ്ധിപ്പിക്കാൻ കഴിയും.

ചന്ദന.എസ്.എൻ
4 B ഗവ ഠൗൺ യു.പി.എസ്,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം