പൊറുക്കണമെന്നോടെന്നമ്മേ...
പൊറുക്കണം പൊന്നുജനനി...
തെറ്റു ചെയ്തു ഞാൻ നിന്നോടെങ്കിലും
മാപ്പുതരൂ നീ തായേ
ക്രൂരനായ ഞാൻ ജീവിപ്പതിന്നു-
നിൻകരുണ താൻ അമ്മേ
നിൻ സൃഷ്ടികളോക്കെയും നശിപ്പിച്ചു ഞാനീ-
ധരണിയടക്കി വാഴാൻ ഒരുങ്ങി
ഹരിത ശോഭനിറഞ്ഞൊരീയങ്കണം
മരുഭൂവാക്കി ഞാനൊ-
ടുവിൽ നിൻ കോപാഗ്നിയാൽ
ഉഴലുന്ന ഞാനറിഞ്ഞൊരാ സത്യം
നീയില്ലാതെ ഞാനപൂർണ്ണനെന്നിരിക്കലും
ഞാനില്ലാതെ നീ പൂർണ്ണയല്ലോ തായേ
നീയേ എന്നമ്മ....
നീയേ എന്നമ്മ....