ജി.എം.യു.പി.എസ് കാളികാവ് ബസാർ / വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ .

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ കാളികാവ് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കാളികാവ് ടൗണിനോട് ചേർന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു.

കവാടം

നിലമ്പൂർ നിന്ന് പൂക്കോട്ടുംപാടം വഴി 23 കിലോമീറ്ററും വണ്ടൂർ വഴി 23 കിലോമീറ്ററും സഞ്ചരിക്കണം വിദ്യാലയത്തിലെത്താൻ.മഞ്ചേരിയിൽ നിന്ന് വണ്ടൂർ വഴി 33 കിലോമീറ്ററും പെരിന്തത്‍മണ്ണ നിന്ന് മേലാറ്റുർ കരുവാരകുണ്ട് വഴി 36കിലോമീറ്ററും സഞ്ചരിക്കണം .മലപ്പുറത്ത് നിന്ന് മഞ്ചേരി വണ്ടൂർ വഴി 48 കി.മീ. സഞ്ചരിച്ചാൽ കാളികാവിലെത്താം.ഇവിടങ്ങളിൽ നിന്നൊക്കെ കാളികാവിലേക്ക് എപ്പോഴും ബസ് സർവീസ് ഉണ്ട്.തീവണ്ടി മാർഗ്ഗം വരുന്നവർ ഷൊർണ്ണൂർ നിന്ന് നിലമ്പൂരേക്കുള്ള തീവണ്ടിയിൽ കയറി വാണിയമ്പലം സ്റ്റേഷനിൽ ഇറങ്ങി കാളികാവ് ബസ്സിൽ കയറണം.കാളികാവ് കരുവാരകുണ്ട് റോഡിൽ തിയറ്റർ പടി സ്റ്റോപ്പിൽ നിന്ന് നോക്കിയാൽ വിദ്യാലയകവാടം കാണാംതിരുവനന്തപുരത്ത് നിന്ന് എല്ലാ ദിവസവും രാത്രി പത്തുമണിക്ക് നിലമ്പൂരേക്ക് രാജ്യറാണി എക്സ്പ്രസ്സ് സർവീസ് നടത്തുന്നുണ്ട്.

Map